നാഗ്പൂര്‍: ഭാരതം യുദ്ധഭൂമിയല്ല, ബുദ്ധന്റെ നാടാണെന്ന് ഗോദാവരി ധാം പീഠാധിപതി മഹന്ത് ശ്രീരാംഗിരി മഹാരാജ്. നമ്മുടെ ധര്‍മ്മവും സംസ്കാരവും വര്‍ഷങ്ങളായി ആക്രമിക്കപ്പെടുകയാണ്. എന്നാല്‍ മഹത്തായ പാരമ്പര്യം ആത്മീയ ആചാര്യന്മാരും അതിന് സംരക്ഷണമൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യബോധവും അര്‍പ്പണബോധവും സാമൂഹിക സൗഹാര്‍ദവും സംഘകുടുംബത്തില്‍ നിന്ന് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ അനുസരിക്കുന്ന ശ്രീരാമനാണ് നമ്മുടെ ആദര്‍ശം. സാമാജിക ഏകതയുടെ വികാരം ജീവിതത്തില്‍ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് മഹന്ത് ശ്രീരാമഗിരി ജി മഹാരാജിനെ ഹാരമണിയിച്ച് സ്വാഗതം ചെയ്തു. സ്വാമി സത്യപ്രകാശാനന്ദ് മഹാരാജ്, പദ്മഭൂഷണ്‍ ഡോ. കൃഷ്ണ ജി. എല്ല, പിരാമല്‍ ഗ്രൂപ്പിലെ ആനന്ദ് ജി. പിരാമല്‍, ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ പ്രണവ് ജി. ജിന്‍ഡാല്‍, നടന് നാനാ പടേക്കറുടെ മകന് മല്‍ഹാര്‍ ജി. പടേക്കര്‍ എന്നിവര്‍ പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: