Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിയാസി ഭീകരാക്രമണം: വാഹനം മലയിടുക്കിലേക്ക് മറിഞ്ഞിട്ടും എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കാന്‍ ഭീകരര്‍ വെടിയുതിര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2024, 09:39 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീര്‍ റിയാസിയിലെ വെടിവെപ്പില്‍ യാത്രക്കാരെല്ലാം മരിച്ചുവെന്ന് ഉറപ്പാക്കാന്‍ ഭീകരര്‍ ബസിന് നേരെ വീണ്ടും വെടിയുതിര്‍ത്തതായി വെളിപ്പെടുത്തല്‍. ഡ്രൈവര്‍ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ് മലയിടുക്കിലേക്ക് പതിച്ചതാണ് അപകടത്തില്‍ മരണ സംഖ്യ ഉയരാന്‍ കാരണം. ബസ് മലയിടുക്കിലേക്ക് പതിച്ചശേഷവും ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്തു. ഭീകരരില്‍ നിന്ന് രക്ഷപ്പെടാനായി മരിച്ചതുപോലെ കിടന്നതായും രക്ഷപ്പെട്ടവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.

ശിവ്‌ഖോരി ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാത് വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്‌ക്കിടെയാണ് തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ശിവ്‌ഖോരിയില്‍ നിന്ന് മടങ്ങി അരമണിക്കുറിനുള്ളില്‍ ഭീകരരുടെ ആക്രമണമുണ്ടായി. അപകടത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. നിമിഷങ്ങള്‍ക്കകം ബസ് മലയിടുക്കിലേക്ക് പതിച്ചു. എന്നിട്ടും ഭീകരര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തു. ആളുകള്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഭീകരര്‍ വെടിയുതിര്‍ത്താലോയെന്ന് ഭയന്ന് എല്ലാവരോടും നിശബ്ദത പാലിക്കാന്‍ സംഘാംഗങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിച്ചു.

അതേസമയം ഭീകരര്‍ രണ്ടല്ല, ഏഴ് പേരുണ്ടായിരുന്നെന്നും മൊഴി നല്കിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖം മറച്ച രണ്ട് ഭീകരരാണ് വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഷ്‌കറിന് കീഴിലുള്ള റസിഡന്‍സ്റ്റ് ഫ്രണ്ട്(ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്‍ഐഎയ്‌ക്കാണ് അന്വേഷണച്ചുമതല. ഫോറന്‍സിക് വിദഗ്ധര്‍ ഇവിടെയെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രദേശത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കരസേന, ജമ്മു കശ്മീര്‍ പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ കാടുകളില്‍ തെരച്ചില്‍ നടത്തുന്നത്. അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ സ്വദേശമായ ജയ്‌പൂരിലെത്തിച്ചു. മുര്‍ലിപുര നിവാസികളായ പൂജ സെയ്‌നി, ഇവരുടെ രണ്ടു വയസുള്ള മകന്‍ ലിവാന്‍ശ്, ബന്ധുക്കളായ രാജേന്ദ്ര സെയ്‌നി, മമ്ത സെയ്‌നി എന്നിവരുടെ മൃതദേഹങ്ങള്‍ ട്രെയിന്‍ വഴിയാണ് ജയ്‌പൂരിലെത്തിച്ചത്. പൂജയുടെ ഭര്‍ത്താവ് പവന് സെയ്‌നിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജയ്‌പൂരിലെത്തിച്ചു.

Tags: terroristsRiazi terror attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.