കോഴിക്കോട്: പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരേ കർണാടക ഗവർണർക്ക് പരാതി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് പരാതിക്കാരൻ.
ശിവകുമാർ പരസ്യമായി മാപ്പ് പറയണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ശിവകുമാർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെ തെറ്റായി പരാമർശിച്ചു. അതിനാൽ, പ്രസിദ്ധമായ ശ്രീരാജ രാജേശ്വര ക്ഷേത്രത്തെ അനാവശ്യമായി വിവാദത്തിലാക്കി. ഇതിന് പരസ്യമായി മാപ്പ് പറയാൻ കർണാടക ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെടണെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: