ഇടുക്കി: അടിമാലി ദേശീയപാത നിർമ്മാണം നടക്കവെ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ജോസ്, തമിഴ്നാട് സ്വദേശി കാളിസ്വാമി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഓടയം സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്ന ജോലികൾ നടന്നു വരികയാണ്. ഇതിനിടെയാണ് മണ്ണിടിച്ചിൽ നടന്നത്.10 അടിയോളം ഉയരത്തിൽ നിന്നും മണ്ണ് ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: