തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ടുറിസം വകുപ്പ് ഒരുക്കുന്ന കണ്ണാടിപ്പാലം വീണ്ടും തകര്‍ന്നു. ഒരു മാസം മുന്‍പ് പാലത്തിന്റെ ചില്ലു പൊട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ന് വീണ്ടും രണ്ട് കണ്ണാടികള്‍ കൂടി പൊട്ടി. പാലത്തിന്റെ ലാന്‍ഡിംഗ് ഏറിയയിലെ ഗ് ളാസുകളാണ് തകര്‍ന്നത്
വിനോദസഞ്ചാര ഭൂപടത്തില്‍ തലസ്ഥാന ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പറഞ്ഞിരുന്ന പാലം ഉദ്ഘാടനത്തിനു മുന്‍പാണ് തകര്‍ന്നത്. ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.ഒന്നരക്കോടി ചെലവിട്ടാണ് 75 അടി ഉയരത്തില്‍ പാലം നിര്‍മിച്ചത്. 52 മീറ്റര്‍ നീളത്തില്‍ ടൂറിസ്റ്റ് വില്ലേജിലെ വെള്ളച്ചാട്ടംമുതല്‍ എയര്‍ഫോഴ്സ് മ്യൂസിയം ഭാഗത്തേക്ക് നീളുന്നതാണ് ചൈനാ മാതൃകയിലുള്ള കണ്ണാടിപ്പാലം. പാലത്തില്‍ നിന്നുനോക്കിയാല്‍ സഞ്ചാരികള്‍ക്ക് ആക്കുളം കായലും മനോഹരമായ ഭൂപ്രകൃതിയും കാണാന്‍ കഴിയും സാഹസികതയ്ക്കൊപ്പം അതിമനോഹര പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയത്.എല്‍.ഇ.ഡി. സ്ക്രീനിന്റെ സഹായത്തോടെ ചില്ല് പൊട്ടുന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാണ് പാലം . അതിസാഹസികര്‍ക്ക് ആസ്വാദ്യകരമായ രീതിയിലാണ് കണ്ണാടിപ്പാലം ്. പാലത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ത്തന്നെ ചില്ല് ശബ്ദത്തിനൊപ്പം പൊട്ടുന്നതായി തോന്നിക്കും. ഒപ്പം കൃത്രിമ മഴയും മഞ്ഞുമൊക്കെ നിറയും. 20 പേര്‍ക്കാണ് ഒരേസമയം പാലത്തിലേക്ക് പ്രവേശിക്കാനാവുക. ആക്കുളം സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ രണ്ടാംഘട്ടമായാണ് പാലം.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കുമാണ് പാര്‍ക്കിന്റെ നടത്തിപ്പും പരിപാലനവും. വട്ടിയൂര്‍ക്കാവ് എം എല്‍ എ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐക്കാരുടേതാണ് സൊസൈറ്റി. സര്‍ക്കാര്‍ കരാറുകളില്‍ ഇടനില നിന്ന് പണം പിടുങ്ങുകയാണ് സൊസൈറ്റി എന്ന വ്യാപക ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് നിര്‍മ്മിച്ച പാലം തകര്‍ന്നത്. പണി പൂര്‍ത്തിയാക്കി ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. വര്‍ക്കലയില്‍ ബീച്ചിലെ ഫ്േളാട്ടിങ് ബ്രിഡ്ജ് തകര്‍ന്ന പശ്ചാത്തലത്തില്‍ ഉദ്ഘാടനം നീട്ടിവെയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: