ചങ്ങനാശ്ശേരി: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് അംഗത്വം കിട്ടിയതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ്. ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ രണ്ടു സീറ്റില്‍ ആരംഭിച്ച ബിജെപി രാജ്യത്ത് വളര്‍ന്നതുപോലെ കേരളത്തിലും വളരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. കേന്ദ്രത്തില്‍ പ്രതിപക്ഷം അവഗണിക്കപ്പെട്ടിരുന്നു. അത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു.
ശക്തമായ പ്രതിപക്ഷമെത്തിയതോടെ കേന്ദ്രത്തിന്റെ സമീപനത്തിലും മാറ്റമുണ്ടായത് കാണാനാകും. കേരളത്തിലെ സര്‍ക്കാര്‍ പ്രതിപക്ഷത്തെ പരിഗണിച്ചുകൊണ്ട് ഇനിയെങ്കിലും മുന്നോട്ടു പോകാന്‍ ശ്രമിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാകും. ഇല്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. മെത്രാപ്പോലീത്ത സ്ഥാനത്തിരിക്കുമ്പോള്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കണം. രാഷ്ട്രീയത്തിന്റെ മൂടുപടം പുരോഹിതന് ചേര്‍ന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: