ചെന്നൈ: മൂന്നാം മോദി സർക്കാരിനെ അഭിനന്ദിച്ച് മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ ഇതിനോട് പരിഹാസപൂര്‍വ്വമായ ഒട്ടേറെ പ്രതികരണങ്ങള്‍ എത്തിയിട്ടുണ്ട്. ഇതുവരെ മോദിയെയും ബിജെപിയെയും വിമര്‍ശിക്കുക മാത്രം ചെയ്തിരുന്ന കമല്‍ഹാസന്റെ ഈ പ്രതികരണം പലരെയും അമ്പരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ‘കാക്ക മലര്‍ന്ന് പറന്നോ’ എന്നാണ് ഒരാള്‍ പ്രതികരിച്ചത്.
Nations that harness their greatest strength – their people – shall accomplish the greatest glories. Congratulations to the Hon. Prime Minister of India, Shri @narendramodi ji, on your third term. In the spirit of national interest, unity, and patriotic duty, let the elected…
— Kamal Haasan (@ikamalhaasan) June 9, 2024
“രാജ്യം തങ്ങളുടെ ഏറ്റവും വലിയ ശക്തി (ജനങ്ങൾ) ഉപയോഗപ്പെടുത്തുമ്പോൾ, അവർ ഏറ്റവും വലിയ നേട്ടം കൈവരിക്കും.നിങ്ങളുടെ മൂന്നാം അവസരത്തിന്,അഭിനന്ദനങ്ങൾ ആദരണീയ പ്രധാനമന്ത്രി ജി. 18-ാം ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന ശക്തവും തിളക്കമേറിയതുമായ ഒരു ഇന്ത്യയെ സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെ, ജയ് ഹിന്ദ്”- ഇതാണ് കമൽഹാസൻ എക്സിൽ കുറിച്ചത്.
കശ്മീരിലെ 370ാം വകുപ്പ് എടുത്തു കളഞ്ഞത്, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്ട്രി, മുത്തലാഖ് ബില്‍ തുടങ്ങി എല്ലാ പരിഷ്കാരങ്ങളെയും എതിര്‍ത്ത നേതാവാണ് കമല്‍ഹാസന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: