ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ ഒഴിവ് വന്ന പതിമൂന്ന് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 10ന് നടക്കും, 13ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ബിഹാര്‍, തമിഴ്നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും ഉത്തരാഖണ്ഡില്‍ രണ്ട് സീറ്റിലും ഹിമാചല്‍ പ്രദേശില്‍ മൂന്നെണ്ണത്തിലും ബംഗാളില്‍ നാല് സീറ്റിലുമാണ് തെരഞ്ഞെടുപ്പ്.
ബിഹാറില്‍ രുപാലി, തമിഴ്നാട്ടില്‍ വിക്രവണ്ടി, പഞ്ചാബി
ല്‍ ജലന്ധര്‍ വെസ്റ്റ്(എസ്സി), മധ്യപ്രദേശില്‍ അമര്‍വാര(എസ്ടി) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ബദരിനാഥും മംഗ്ലൗറുമാണ് ഉത്തരാഖണ്ഡിലെ മണ്ഡലങ്ങള്‍. ഹിമാചല്‍ പ്രദേശില്‍ ദെഹ്റ, നലഗഡ്, ഹാമിര്‍പൂര്‍ എന്നിവിടങ്ങളിലും ബംഗാളില്‍ റായ്ഗഞ്ച്, റാണഗഡ് ദക്ഷിണ്(എസ്സി), മണിക് തല, ബാഗ്ഡ(എസ്സി) എന്നിവിടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 21 ആണ്. പത്രിക പിന്‍വലിക്കേണ്ട തീയതി 26.
പ്രതികരിക്കാൻ ഇവിടെ എഴുതുക: