ബിജെപിയെ രാഷ്‌ട്രീയപരമായി വിമർശിക്കുന്നതിനു പകരം ഹിന്ദുമതത്തെ വിമർശിക്കുന്നുവെന്ന് നടൻ രമേശ് പിഷാരടി. ഒരു ഹിന്ദു വിശ്വാസിക്ക് ജയ് ശ്രീറാം വിളിക്കാൻ കഴിയുന്നില്ലെന്നും, അങ്ങനെ വിളിച്ചാൽ ചാപ്പ കുത്തപ്പെടുകയാണെന്നും നടൻ പറഞ്ഞു. ഹിന്ദു വിമർശനം അതിരുവിടുമ്പോൾ ഹിന്ദുക്കൾ ബിജെപി ആകുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രമേശ് പിഷാരടി പ്രതികരിച്ചു.
“നല്ലൊരു മനുഷ്യൻ ആയതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടിയെ നോക്കൂ എന്നു പറയുന്നത് ഒരു പ്രശ്നമുള്ള കാര്യമാണ്, അത് ശരിയല്ല. ബിജെപിയെ വിമർശിക്കുന്നത് തെറ്റില്ല. പക്ഷേ ബിജെപിയെ വിമർശിക്കുമ്പോൾ അത് കൃത്യമായി രാഷ്‌ട്രീയപരമാകണം. എന്നാൽ അത് ഹിന്ദു വിമർശനം ആകുന്നു. അപ്പോൾ, നിഷ്പക്ഷമായി ചിന്തിക്കുന്ന ഹിന്ദുക്കൾ ബിജെപി ആകും”
ഹിന്ദു ഒരു മതമാണ്, അവർക്ക് വിശ്വാസങ്ങളുണ്ട്. ഇപ്പോൾ, ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാൽ ഉടനെ ചോദിക്കും. ‘നീ ബിജെപിക്കാരൻ ആണല്ലേ’. ഞാൻ അമ്പലത്തിൽ പോയാൽ സംഘിയാവും.
രക്ഷാബന്ധൻ എത്രയോ വർഷങ്ങളായി ഭാരതത്തിൽ നടക്കുന്ന ഒരു ചടങ്ങാണ്. എന്നാൽ രക്ഷാബന്ധൻ കെട്ടിയ ഒരാളെ ചാപ്പ കുത്തുന്നു. ഈ സാമാന്യവൽക്കരണം ഇവിടെയുണ്ട്”- രമേശ് പിഷാരടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: