പാരിസ്: അമേരിക്കന്‍ വനിതാ ടെന്നിസ് താരം കോകോ ഗൗഫിന് ഡബിള്‍സ് മത്സരത്തില്‍ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം. ഫ്രഞ്ച് ഓപ്പണില്‍ ചെക്ക് താരം കാത്തെറീന സിനിയാക്കോവയുമൊത്ത് താരം കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സാറാ എറാനി-ജാസ്മിന് പാവോലിനി
സഖ്യത്തെ ആണ് ഗൗഫും സിനിയാക്കോവയും ചേര്‍ന്ന് തോല്‍പ്പിച്ചത്.
സ്കോര്‍ 7-6(7-5), 6-3ന് നേരിട്ടുള്ള സെറ്റിന്റെ വിജയമാണ് ഗൗഫ് സ്വന്തമാക്കിയത്.
ഡബിള്‍സില്‍ ഗൗഫിന്റെ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇന്നലത്തേത്. ഇതിന് മുമ്പ് 2022 ഫ്രഞ്ച് ഓപ്പണിലും 2021 യുഎസ് ഓപ്പണിലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണിലാണ് ഗൗഫ് ആദ്യമായി ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. വനിതാ സിംഗിള്‍സിലായിരുന്നു താരത്തിന്റെ നേട്ടം.
കഴിഞ്ഞ ദിവസം വനിതാ സിംഗിള്‍സില്‍ ഇഗാ സ്വിയാറ്റെക്കിനോട് പരാജയപ്പെട്ട ജാസ്മിന് പാവോലിനി ആണ് ഇന്നലെ ഡബിള്‍സ് ഫൈനലിലും മത്സരിച്ച് തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: