Sports

കെഎസ്ഇബി വനിതകള്‍ക്ക് വെങ്കലം

Published by

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ വിഓസി പാര്‍ക്കില്‍ പുതുതായി സ്ഥാപിച്ച ഇന്‍ഡോര്‍ കോര്‍ട്ടില്‍ കോയമ്പത്തൂര്‍ ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അഖിലേന്ത്യ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്വന്റെ മുന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍, കെഎസ്ഇബി വനിതകള്‍ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയെ (89-69) തോല്‍പ്പിച്ച് വെങ്കലം നേടി. അതേസമയം പുരുഷന്മാര്‍ ബാംഗ്ലൂരില്‍ നിന്ന് ബാങ്ക് ഓഫ് ബറോഡയോട് 58-81 പരാജയപ്പെട്ടു. പുരുഷന്മാര്‍ക്കുള്ള 55-ാമത് നാച്ചിമുത്തു ഗൗണ്ടര്‍ ട്രോഫിയില്‍ നാലാം സ്ഥാനത്തെത്തി.

നേരത്തെ ശനിയാഴ്ച വൈകി നടന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ സെമിഫൈനലില്‍ ഇന്ത്യന്‍ ബാങ്ക് കെഎസ്ഇബിയെയും (73-51) വനിതാ സതേണ്‍ റെയില്‍വേ കെഎസ്ഇബിയെയും (63-52) പരാജയപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക