നാരായണ്‍പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തലയ്ക്ക് 38 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരര്‍. കഴിഞ്ഞ ദിവസം നാരായണ്‍പൂര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റ് ഭീകരരെയാണ് സൈന്യം വധിച്ചത്.
പീപ്പിള്‍ ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതാക്കളില്‍ പ്രമുഖരായ നാല് പേരാണ് വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മെസിയ മാണ്ഡവി (32), രമേശ് കോറം (29) സുന്ദരി, സജാന്റി പോയം, ജെന്നി (28), ജയ്ലാല്‍ സലാം എന്നിവരാണ് മരിച്ചത്. ശേഷിക്കുന്ന മാവോയിസ്റ്റുകള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ നടന്നു വരികയാണ്.
പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ തോക്കുകളും ആയുധങ്ങളും മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഏറ്റുമുട്ടലില്‍ സുരക്ഷാസേനയിലെ ഒരു സബ് ഇന്‍സ്പെക്ടറിനും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഈ വര്‍ഷം നടന്ന ഏറ്റുമുട്ടലുകളില്‍ ആകെ 123 മാവോയിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ബസ്തര്‍ മേഖലയില്‍ മാത്രം 136ല്‍ അധികം തോക്കുകളും ആയുധങ്ങളും പിടിച്ചെടുത്തു. 339 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: