ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രി സഭയില്‍ സഹമന്ത്രിയായി സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും ദൈവനാമത്തിലാണ് പ്രതിജ്ഞ എടുത്തത്.
51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം. ലോകസഭയിലേയ്ക്ക് കേരളത്തില്‍നിന്ന്് ജയിച്ച് കേന്ദ്രമന്ത്രി ആകുന്ന ആദ്യത്തെ ബി.ജെ.പി.യുടെ ആളാണ് സുരേഷ് ഗോപി.
2016ല്‍ നോമിനേറ്റ് ചെയ്യപ്പെട്ട് രാജ്യസഭയില്‍ എത്തിയ സുരേഷ് ഗോപി, അതേവര്‍ഷം ഒക്ടോബറോടെയാണ് ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നത്.
തൃശ്ശൂരില്‍ ലോക്സഭാ സ്ഥാനാര്‍ഥിയായി.വിജയത്തിലെത്താന്‍ പോയിട്ട് രണ്ടാമതാവാന്‍ പോലും ബി.ജെ.പിക്ക് കഴിഞ്ഞില്ല.വീണ്ടും തൃശ്ശൂരില്‍ തന്നെ സുരേഷ്ഗോപി ഭാഗ്യപരീക്ഷണം നടത്തുന്നത് 2021ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്കാണ്.മൂന്നാം സ്ഥാനത്തെത്തി.
ഗോപിനാഥന് പിള്ളയുടേയും ജ്ഞാനലക്ഷ്മിയുടേയും മകനായി കൊല്ലത്ത് ജനിച്ച സുരേഷ് ഗോപി തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് നിന്നും സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സിനിമാ രംംഗത്ത എത്തി. 1986ല്‍ റിലീസായ ടി.പി.ബാലഗോപാലന് എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994ല്‍ റിലീസായ കമ്മീഷണര്‍ എന്ന സിനിമയുടെ വിജയത്തോടെ സൂപ്പര്‍ താര പദവിയിലെത്തി.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300ഓളം സിനിമകളില്‍ അഭിനയിച്ചു. 2016ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം സിനിമയില്‍ നിന്ന് ഒഴിവായി നിന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം 2021ല്‍ കാവല്‍ എന്ന സിനിമയിലൂടെ മലയാളസിനിമയില്‍ തിരിച്ചെത്തി. 2022ല്‍ രാജ്യസഭ കാലാവധി പൂര്‍ത്തിയായതോടെ വീണ്ടും സിനിമകളില്‍ സജീവമായി.നല്ലൊരു ഗായകന് കൂടിയായ സുരേഷ് ഗോപി ഏഷ്യാനെറ്റില്‍ നിങ്ങള്‍ക്കുമാവാം കോടീശ്വരന് എന്ന പരിപാടിയുടെ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
70-മത് ആളായിട്ടാണ് ജോര്‍ജ്ജ് കുര്യന് സത്യപ്രതിജ്ഞ ചെയ്തത്.
കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ്.
1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് ജോർജ് കുര്യൻ പൊതുരംഗത്തേക്ക് എത്തുന്നത്. 1980ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ ബിജെപിക്കൊപ്പമുണ്ട് ജോർജ് കുര്യൻ. ബിഎസ്സി, എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയിട്ടുണ്ട്. 2016ൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. 15,993 വോട്ടുകളാണ് ജോർജ് കുര്യൻ ബിജെപിക്കായി പിടിച്ചത്.
റിട്ടയേർഡ് മിലിറ്ററി നഴ്സായ അന്നമ്മ ആണ് ഭാര്യ. ആദർശ്, ആകാശ് എന്നിവർ മക്കളാണ്. ആദർശ് കാനഡയിലും ആകാശ് ജോർജിയയിലുമാണ്.
ആകെ 36 സഹമന്ത്രിമാരാണുള്ളത്
https://x.com/ANI/status/1799829152880873816
പ്രതികരിക്കാൻ ഇവിടെ എഴുതുക: