Cricket

ഐ പി എല്ലില്‍ നിന്ന് പിന്മാറിയത് ഏറ്റവും മികച്ച കാര്യം: ആദം സാമ്പ

ക്ഷീണമുണ്ടായിരുന്നു. മറ്റ് ചില അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് ആദം സാമ്പ പറഞ്ഞു

Published by

ബാര്‍ബഡോസ് : ടി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയത് ആണ് താന്‍ ചെയ്ത ഏറ്റവും മികച്ച കാര്യമെന്ന് ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാമ്പ . ഇംഗ്ലണ്ടിനെതിരെ സാമ്പ നാല് ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റ് നേടിയിരുന്നു. പ്ലയര്‍ ഓഫ് ദി മാച്ചും ആദം സാമ്പ ആയിരുന്നു.

മത്സരത്തിനു ശേഷം സംസാരിക്കവെയാണ് ഐ പി എല്ലില്‍ നിന്ന് പിന്മാറിയത് നന്നായി എന്ന് താരം പറഞ്ഞത്. ക്ഷീണമുണ്ടായിരുന്നു. മറ്റ് ചില അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് ആദം സാമ്പ പറഞ്ഞു.

കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ആളാണ് താന്‍. അതിനാല്‍ ജോലിക്ക് മേല്‍ കുടുംബത്തിന് ചില സമയങ്ങളില്‍ എങ്കിലും മുന്‍ഗണന കൊടുക്കേണ്ടതുണ്ട്- മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ആദം സാമ്പ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by