കണ്ണൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കണ്ണൂര്‍ ചെറുപുഴയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസിനെതിരെയാണ് കേസ്.
എല്‍ഡിഎഫ് പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കെതിരെയായിരുന്നു അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് കേസിനാധാരമായ സംഭവം നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നുളള പൊതുപരിപാടിയിലായിരുന്നു റോഷി ജോസിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ജനാധിപത്യ മഹിളാ അസോസിയേഷന് നല്കിയ പരാതിയിലാണ് റോഷി ജോസിനെതിരെ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: