കോഴിക്കോട് : വിജയിച്ചശേഷം വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ തീരുമാനം അധാര്‍മികമെന്ന് സിപിഐ ദേശീയ നേതാവും മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ .
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് വയനാട്ടുകാരോട് മുന്‍കൂട്ടി പറയണമായിരുന്നു. ഇത് വയനാട്ടുകാരോടുള്ള വഞ്ചനയായി. എത്ര മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാനുള്ള അവകാശം രാഹുല്‍ഗാന്ധിക്കുണ്ട് . എന്നാല്‍ അത് മുന്‍കൂട്ടി പറയണമായിരുന്നു. രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്ത പ്രവര്‍ത്തിയാണ് ഈ പിന്മാറ്റമെന്നും ആനി രാജ പറഞ്ഞു.
വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ താന്‍ തന്നെയാവും മത്സരിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
രാഹുല്‍ വയനാട് ഉപേക്ഷിക്കുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. തങ്ങളെ പറഞ്ഞു പറ്റിച്ചുവെന്ന വികാരം വയനാട്ടുകാര്‍ക്കുണ്ട്. ഇത് തിഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നാണ് ഭീതി. വയനാട് സീറ്റ് രാഹുല്‍ ഉപേക്ഷിക്കരുതെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനും അഭ്യര്‍ത്ഥിച്ചിരുന്നു.
രാഹുല്‍ രാജിവയ്ക്കുന്നതോടെ ആറുമാസത്തിനുള്ളില്‍ മണ്ഡലത്തില്‍ ഇതേ തെരഞ്ഞെടുപ്പ് പ്രക്രിയ ആവര്‍ത്തിക്കണം. രാഹുല്‍ ഗാന്ധിയുടെ പരാജയ ഭീതി മൂലം ഇതുവരെയുള്ള പണച്ചെലവും രാഷ്ട്രീയകക്്ഷികളുടെ അധ്വാനവും പാഴായി എന്നു ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: