കോട്ടയം: തൃശ്ശൂരെ ക്രൈസ്തവരോടുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് ഗോപിയെ രേഖാ ചിത്രത്തിലൂടെ ക്രിസ്തുവിനോട് ഉപമിച്ച ഇടതുപക്ഷ പ്രവര്‍ത്തകന്‍ റെജി ലൂക്കോസ്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും തൃശ്ശൂരിലെ എന്‍ഡിഎയുടെ വിജയവുമായി ബന്ധപ്പെട്ട നിലപാട് അതുതന്നെയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ കലാപത്തിന് വഴിവയ്‌ക്കുന്നതുമാണ് റെജി ലൂക്കോസിന്റെ പോസ്‌റ്റെന്ന് രഹസ്യാന്വേഷണവിഭാഗം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. കിടങ്ങൂര്‍ സ്വദേശിയായ റെജിക്കെതിരെ തുടര്‍ നടപടിക്ക് ലോക്കല്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. സുരേഷ് ഗോപിയെ മുന്‍ നിറുത്തി ക്രൈസ്തവരെ പരിഹസിക്കാനാണ് റെജി ശ്രമിച്ചതെങ്കിലും ഫലത്തില്‍ അത് സുരേഷ് ഗോപിക്കും ബിജെപിക്കും അനുകൂലമായി മാറിയെന്ന കാഴ്ചപ്പാടാണ് സിപിഎം നേതൃത്വത്തിനുള്ളത്. ആലോചനയില്ലാതെ നടത്തിയ പ്രവൃത്തി മൂലം പാര്‍ട്ടിക്കു ദോഷമാണുണ്ടായത്. അതിനാല്‍ റെജിക്കെതിരെ നിയമ നടപടി തുടരാനാണ് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളത്.
റെജിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത മൂവാറ്റുപുഴ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരനെതിരെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: