കോട്ടയം: മുഖ്യമന്ത്രിയുടെ കണ്ണില്‍ വിവരദോഷിയാണെങ്കിലും ഇടതുപക്ഷക്കാരനെന്ന് ഓര്‍മ്മിപ്പിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുഖ്യമന്ത്രിയുടെ അധിക്‌ഷേപത്തോട് പ്രതികരിക്കുന്നില്ലെന്നും എന്നും ഹൃദയപക്ഷമായ ഇടതുപക്ഷത്തോടൊപ്പമാണു താനെന്നും തിരുവല്ലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ അദ്ദേഹം അവകാശപ്പെട്ടു. വിമര്‍ശകര്‍ എല്ലാം ശത്രുക്കളല്ലെന്ന് കൂറിലോസിനെ പിന്തുണച്ച് സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവും പറഞ്ഞു.
മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ യാക്കോബായ സഭ തങ്ങളുടെ മുന്‍ ഭദ്രാസനാധിപനായ ഗീവര്‍ഗീസ് മാര്‍ക്കോറിലോസിനെ തള്ളിപ്പറഞ്ഞിരുന്നു. യാക്കോബായ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച കൂറിലോസിന്‌റെ പ്രസ്താവന സഭയുടെ നിലപാടല്ലെന്നും സഭ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇതോടെ സഭയില്‍ കൂറിലോസ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. അതോടെയാണ് തുടര്‍ന്നുള്ള പ്രതികരണം അദ്‌ദേഹം മയപ്പെടുത്തിയത്.
ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ പിണറായി സര്‍ക്കാരിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരുമെന്നും ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണെന്നും ഇതിലും വലിയ തിരിച്ചടി ഇനി ഉണ്ടാകുമെന്നും മറ്റുമാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ് ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: