പാരിസ്: രണ്ടാഴ്ച്ചയായി തുടരുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന് ഇന്ന് കൊടിയിറക്കം. വൈകീട്ട് ആറിന് റോളന്‍ഡ് ഗാരോസില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലോടെയാണ് സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന് സമാപനമാകുക. പുരുഷ സിംഗിള്‍സ് ഫൈനലില്‍ മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍കാരസും നാലാം സീഡ് താരം അലക്സാണ്ടര്‍ സ്വരേവും ആണ് നേര്‍ക്കുനേര്‍ പോരാടുക.
സെമിയില്‍ രണ്ടാം സീഡ് താരമായി ഇറങ്ങിയ ഇറ്റലിയുടെ യാനിക് സിന്നറിനെ തോല്‍പ്പിച്ചാണ് അല്‍കാരസ് ഫൈനല്‍ പാസ് സ്വന്തമാക്കിയത്. ഇരുവരും തമ്മിലുള്ള സെമി പോരാട്ടം ഏറേ ആവേശകരമായിരുന്നു. മത്സരം അഞ്ച് സെറ്റ് വരെ നീണ്ടു. ആദ്യ സെറ്റ് സിന്നര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് അല്‍കാരസ് നേടിയെടുത്തു. മൂന്നാം സെറ്റില്‍ പിടിച്ചെടുത്ത് സിന്നര്‍ കടുപ്പിച്ചു. നാലാം സെറ്റിലേക്ക് നീണ്ട മത്സരം അല്‍കാരസ് സ്വന്തമാക്കി. അഞ്ചാം സെറ്റിലും അല്‍കാരസ് തന്നെ വാണു. സിന്നറിന് മുമ്പ് ക്വാര്‍ട്ടറില്‍ സ്റ്റെഫാനോസ് സിറ്റ്സിപ്പാസ് ആണ് അല്‍കാരസിന് ഫ്രഞ്ച് ഓപ്പണില്‍ കിട്ടിയ കടുത്ത എതിരാളി.
ക്വാര്‍ട്ടര്‍ വരെ എത്തിയ നിലവിലെ ജേതാവ് നോവാക് ദ്യോക്കോവിച് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് പിന്മാറേണ്ടിവന്നില്ലായിരുന്നെങ്കില് ഫൈനല്‍ ലൈനപ്പ് ഒരു പക്ഷെ മറ്റൊരു രീതിയിലായേനെ. ദ്യോക്കോവിച്ചിന്റെ പിന്മാറ്റത്തോടെ കാസ്പര്‍ റൂഡിന് ക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിക്കുകയായിരുന്നു. റൂഡിനെ തോല്‍പ്പിച്ചാണ് സ്വരേവ് ഫൈനലിലെത്തിയത്. സെമിയില്‍ നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സ്വരേവിന്റെ വിജയം. ക്വാര്‍ട്ടറില്‍ അലക്സ് ഡി മിനോറിനെ തോല്‍പ്പിച്ച സ്വരേവ് പ്രീക്വാര്‍ട്ടറില്‍ അട്ടിമറിക്ക് പേരുകേട്ട ഹോള്‍ഗര്‍ റൂണെയെ ആണ് കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: