തന്റെ രണ്ട് എന്‍ഐഎ കേസുകളും ഒരേ സമയം വാദം കേള്‍ക്കണമെന്ന് അപേക്ഷിച്ച ഐഎസ്ഐഎസ് അംഗത്തിന്റെ ഹര്‍ജി തള്ളി ദല്‍ഹി ഹൈക്കോടതി. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ യാതൊരു വിധ വിട്ടുവീഴ്ച പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഐഎസ്ഐഎസ് അംഗമായ മൊഹ് സിന് ഇബ്രാഹിം സയ്യിദ് ആണ് തനിക്കെതിരായ രണ്ട് എന്‍ഐഎ കേസുകളും ഒന്നിനു പിറകെ ഒന്നായി എടുക്കാതെ, ഒന്നിച്ചെടുത്ത് വാദം കേള്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തീവ്രവാദത്തിന്റെ പേരില്‍ കുറ്റസമ്മതം നടത്തിയ ആളാണ് മൊഹ് സിന് ഇബ്രാഹിം സയ്യിദെന്നും യുഎപിഎ കുറ്റം ചുമത്തപ്പെട്ട ആളാണെന്നും കേസില്‍ വാദം കേട്ട ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ നിരീക്ഷിച്ചു.
എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്സ് ആന്റ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് നിയമം) നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ ഒന്നിച്ച് വാദം കേള്‍ക്കരുതെന്ന് ഉണ്ടെന്ന് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു. കാരണം ഇത്തരം കേസുകള്‍ സമൂഹത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ തീവ്രവാദക്കേസുകളാകട്ടെ ഇതിനേക്കാള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കേണ്ടവയാണ്. അതിനാല്‍ കേസുകള്‍ ഒന്നിന് ശേഷം അടുത്തത് എന്ന നിലയിലേ എടുക്കാനാവൂ എന്നും സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു.
“കുംഭമേളയ്ക്ക് ഹരിദ്വാറില്‍ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതിനും ഹിന്ദുമഹാസഭാ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതിനും യുഎപിഎ പ്രകാരം എടുത്ത കേസുകളില്‍ കുറ്റസമ്മതം നടത്തിയ ആളാണ് മൊഹ് സിന് ഇബ്രാഹിം സയ്യിദ്. രാജ്യത്തെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. വിധി പറയുന്ന സമയത്ത് വിചാരണക്കോടതി പരമാവധി ഉദാരമനസ്കത പുലര്‍ത്തിയിട്ടുണ്ട്. രണ്ട് കേസുകളിലും ഒരേ സമയം വാദം കേള്‍ക്കുക എന്ന രീതിയിലും കൂടുതല്‍ ഉദാരമനസ്കത കാണിക്കാന്‍ കഴിയില്ല”- പ്രതിയുടെ ആവശ്യം നിഷേധിച്ച് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ അഭിപ്രായപ്പെട്ടു.
ഐഎസ്ഐഎസില്‍ ചേരാന്‍ യുവാക്കളില്‍ മതമൗലിക ചിന്തകള്‍ വളര്‍ത്തി എന്ന കുറ്റത്തിന്റെ പേരില്‍ മഹാരാഷ്ട്രയിലെ മാല്‍വാനി കേസില്‍ എന്‍ഐഎ കോടതി എട്ട് വര്‍ഷത്തെ തടവുശിക്ഷ മൊഹ് സിന് ഇബ്രാഹിം സയ്യിദിനെതിരെ വിധിച്ചിരുന്നു. മുംബൈയിലെ മല്വാനിയിലും മറ്റുമുള്ള മുസ്ലിം യുവാക്കളെയാണ് തീവ്രവാദികളാക്കാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: