ബെംഗളൂരു: മുസ്ലിം ജനസംഖ്യ അനിയന്ത്രിതമായി കൂടുന്നത് പ്രമേയമാക്കി ചിത്രീകരിച്ച ഹമാരേ ബാരാഹ് എന്ന സിനിമയുടെ റിലീസ് തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍.
ഹമാരേ ബരാഹ് എന്ന സിനിമയുടെ റിലീസ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ ഇത്തരമൊരു നടപടി കൈക്കൊണ്ടിരിക്കുന്നത്. നിരവധി ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധി സംഘങ്ങളുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് അധികൃതര്‍ ഈ തീരുമാനമെടുത്തത്.
അമിത ജനസംഖ്യയുടെ പ്രമേയം ചര്‍ച്ച ചെയ്യുന്ന ഹമാരേ ബാരാഹ് അതിന്റെ ധീരമായ ആഖ്യാനത്തിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്്. ഇതില്‍ അന്നുകപൂര്‍, മനോജ് ജോഷി, പരിതോഷ്
ത്രിപാഠി എന്നിവരാണ് അഭിനയിക്കുന്നത്. അതേ സമയം അഭിനേതാക്കളുടെ നേര്‍ക്ക് വലിയ രീതിയില്‍ വധ ഭീഷണികള്‍ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരിന്നു, റിലീസ് തീയതിയില്‍ ഇതില്‍ അഭിനയിച്ച വരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, സ്വകാര്യ വിവരങ്ങള്‍ വരെ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ, മാദ്ധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സിനിമയെക്കുറിച്ചും തനിക്ക് ലഭിച്ച ഭീഷണികളെക്കുറിച്ചും അഭിനേതാവ് അന്നു കപൂര്‍ തുറന്നു പറഞ്ഞിരുന്നു. ഹം ദോ ഹമാരേ
ബരാഹ് എന്ന ഞങ്ങളുടെ എഴുത്തുകാരന് ഒരു മുസ്ലീമാണ്, എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കാരണം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അദ്ദേഹമാണ്. വധഭീഷണി കാരണം മുഴുവന്‍ സ്ത്രീകളുടെയും വീടുകളും പോലീസിന് സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1964-ലെ കര്‍ണാടക സിനിമ റെഗുലേഷന് ആക്ട് പ്രകാരമാണ് നടപടി. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഏതാനും മുസ്ലീം സംഘടനകള്‍ കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നു, സാമൂഹിക ഐക്യം തകര്‍ക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ സര്‍ക്കാറിനോട് സിനിമ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്. സിനിമയുടെ റിലീസിന് 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഹമാരെ ബാരാഹിന്റെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു.
ജൂണ്‍ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ബിരേന്ദര്‍ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാല്‍, ഷിയോബാലക് സിങ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് കമല്‍ ചന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഹമാരേ ബാരാഹ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: