ന്യൂഡല്‍ഹി: മുന്‍ സിപിഐ നേതാവും ചീഫ് ജസ്റ്റിസുമായിരുന്ന യു.എല്‍ ഭട്ട് നിര്യാതനായി . 92 വയസുണ്ടായിരുന്നു. കാസര്‍കോഡ് പഞ്ചായത്ത് പ്രസിഡണ്ടും 1956 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട്് മത്സരിച്ച എകെജിയുടെ ചീഫ് ഏജന്റുമായിരുന്ന ഉള്ളാല്‍ ലക്ഷ്മി നാരായണ ഭട്ട് എന്ന യു.എല്‍ ഭട്ട് 1970 ലാണ് ജില്ലാ ജഡ്ജിയായി നിയമിതനാകുന്നത്. കേരള ഹൈക്കോടതിയില്‍ ജഡ്ജിയും മധ്യപ്രദേശ് ,ഗുവാഹട്ടി ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസും ആയിരുന്നു. വിരമിച്ച ശേഷം ഏറെക്കാലം സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. കസ്റ്റംസ് എക്‌സൈസ് ആന്‍ഡ് ഗോള്‍ഡ് കണ്‍ട്രോള്‍ ട്രിബ്യൂണല്‍ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 അഭിഭാഷക വൃത്തി ഉപേക്ഷിച്ച് ഡല്‍ഹിയില്‍ മകനൊപ്പം താമസമാക്കിയിരുന്നു. ഭാര്യ ഗീതാ ഭട്ട്, മക്കള്‍:സുബ്രായ ഭട്ട്, സൂരജ്, പരേതയായ സവിത . മരുമകള്‍: ആശാഭട്ട,് ഷിപ്രാ ഭട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: