കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തിന് പിന്നാലെ നടപ്പാത തകർന്നു. സംഭവത്തിൽ നടപ്പാതയുടെ കല്ലും മണ്ണും പൂർണ്ണമായി ഇളകി മാറി. നിലവിൽ നടപ്പാതയുടെ കൂടുതൽ ഭാഗങ്ങൾ അപകട ഭീഷണിയിലാണ്.
മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക മുന്നറിയിപ്പുണ്ട്. തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി, അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തി എന്നിവയുടെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: