ആലപ്പുഴ: ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി. വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന് യുവതി പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി നൽകി.
മാന്നാർ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദന ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: