ചൈനയുടെ വ്യാജന്മാരിൽ ഒന്നുകൂടി. ചൈനയിലെ ഭീമൻ വെള്ളച്ചാട്ടം കൃത്രിമമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. യുൻതായ് മലമുകളില്‍ കയറിയ ഒരു സഞ്ചാരിയാണ് ഇക്കാര്യം കണ്ടെത്തിയത്. പാറ തുരന്ന് നിർമ്മിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നില്ക്കുന്ന വീഡിയോ ഇദ്ദേഹം പുറത്തുവിട്ടതോടെ ഇത് വൻ വൈറലായി മാറി. ഇതോടെ ഈ വെള്ളച്ചാട്ടം നില്ക്കുന്ന സീനിക് പാർക്ക് നടത്തിപ്പുകാർ ഇക്കാര്യം സമ്മതിച്ചു.
ഏഷ്യയിലെ ഏറ്റവും ഉയരത്തില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമെന്ന് അവകാശപ്പെട്ടാണ് ചൈനീസ് അധികൃതർ ഇവിടുത്തെ ടൂറിസം പ്രോത്സാഹിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം മാത്രം വിദേശികള്‍ ഉള്‍പ്പടെ 70 ലക്ഷം സഞ്ചാരികളാണ് ഇവിടെ സന്ദർശിച്ചത്. ഇവരെയെല്ലാം പാർക്ക് അധികൃതർ വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം. അത് വിശ്വസിച്ച് ഇവിടെയെത്തിയ സഞ്ചാരികളാണ് 340 മീറ്റർ ഉയരത്തില്‍ നിന്ന് പൈപ്പില്‍ വെള്ളമടിക്കുന്നത് കണ്ട് മടങ്ങിയിരുന്നതെന്നും വിമർശകർ പറയുന്നു.
ഫീനിക്സ് ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കുന്നത്. താഴെയുള്ള കുഴിയില്‍ നിന്നും വെള്ളം വലിയ പൈപ്പ് വഴി കുന്നിൻ മുകളിലെത്തിച്ച് അവിടെ നിന്ന് വീണ്ടും താഴേക്ക് തുറന്ന് വിടുകയാണ് ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
വേനല്‍ക്കാലമായതിനാല്‍ സഞ്ചാരികളെ നിരാശപ്പെടുത്തണ്ടല്ലോ എന്ന് കരുതിയാണ് പൈപ്പിട്ട് വെള്ളമെത്തിച്ചതെന്നാണ് ഇപ്പോൾ പാർക്ക് അധികൃതരുടെ വിശദീകരണം.യുൻതായ് മലനിരകളുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതില്‍ വെള്ളച്ചാട്ടത്തിനുള്ള പങ്കുകൂടി കണക്കിലെടുത്താണ് ചെറിയൊരു കൃത്രിമം കാണിച്ചതെന്നും ഇവർ പറഞ്ഞു. യുനെസ്കോ ഗ്ലോബല്‍ ജിയോപാർക്കായി ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 213 പാർക്കുകളില്‍ ഒന്നാണ് ഈ വെള്ളച്ചാട്ടം. രാജ്യത്തേക്ക് പരമാവധി വിദേശ വിനോദസഞ്ചാരികളെ എത്തിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാകുന്നതാണ് ഈ വീഡിയോ.
Videos of #YuntaiWaterfall, the highest waterfall in China with a vertical drop of 314 meters — have gone viral after a man posted his “surprise” discovery of water gushing out from a large pipe at the top on June 3. 1/4 @SolomonYue @KayLiRyn1 @softwarnet @HKokbore pic.twitter.com/RZb7cBzl8E
— Azra Uzerli (@AzraUzerli5) June 6, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: