ഷിംല : ഛണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് ബിജെപി എംപി കങ്കണ റണാവത്തിനെ മർദ്ദിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വനിതാ കോൺസ്റ്റബിളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 321, 341 എന്നിവ പ്രകാരമാണ് കോൺസ്റ്റബിളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൊഹാലി എയർപോർട്ട് പോലീസ് ഐപിസി സെക്ഷൻ 321, 341 എന്നിവയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിതെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച സമാപിച്ച എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ കങ്കണ ദൽഹിയിലേക്ക് വിമാനത്തിൽ കയറാനിരിക്കെ ജൂൺ 6 ന് ഉച്ചകഴിഞ്ഞ് 3:30 മണിയോടെയാണ് സിഐഎസ്എഫ് കോൺസ്റ്റബിൾ റണാവത്തിനെ തല്ലിയത്. തുടർന്ന് വ്യാഴാഴ്ചയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് വനിതാ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തത്. പിന്നീട്
പഞ്ചാബിൽ വളരുന്ന ഭീകരവാദം എങ്ങനെ അവസാനിപ്പിക്കാനാകുമെന്ന് സംഭവ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കങ്കണ റണാവത്ത് ചോദിച്ചു. “ഞാൻ സുരക്ഷിതയാണ്. സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് സംഭവം. ഞാൻ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം, സിഐഎസ്എഫ് ലെ ഒരു വനിതാ കോൺസ്റ്റബിൾ ഞാൻ ക്യാബിനിലൂടെ കടന്നുപോകുന്നതും കാത്തു നിന്നു. പിന്നീട്, അവർ സൈഡിൽ നിന്ന് വന്ന് എന്റെ മുഖത്ത് ഇടിക്കുകയും എന്നെ അധിക്ഷേപിക്കാൻ തുടങ്ങുകയും ചെയ്തു, ”-എക്‌സിൽ ഒരു പോസ്റ്റിൽ റണാവത്ത് പറഞ്ഞു.
എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചാണിതെന്ന് അവർ എന്നോട് പറഞ്ഞു. പഞ്ചാബിൽ വളരുന്ന തീവ്രവാദവും ഭീകരവാദവും എങ്ങനെ അവസാനിപ്പിക്കുന്നു എന്നതാണ് എന്റെ കങ്കണ ചോദ്യം,”- ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കങ്കണ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: