ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ (ഇവിഎം) സംശയിച്ചുകൊണ്ടുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനങ്ങളെ പരിഹസിച്ച് നടിയും എംപിയുമായ ഹേമമാലിനി. ‘വോട്ടിംഗ് യന്ത്രങ്ങൾ നന്നായി പ്രവർത്തിച്ചല്ലോ അല്ലേ?’ എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിച്ച ഹേമമാലിനി എംപിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പോലും പ്രതിപക്ഷപാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ മതിയെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി ഈ ഹര്‍ജി തള്ളിക്കളയുകയായിരുന്നു. മാത്രമല്ല, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആയിരുന്നിട്ടും കോണ്‍ഗ്രസ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിച്ചിരുന്നു. ഇതോടെ പ്രതിപക്ഷപാര‍്ട്ടികള്‍ ഇക്കുറി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തിയതേയില്ല. ഇതിനെയാണ് ഹേമമാലിനി പരിഹസിച്ചത്.
ചില ഇടങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെന്നും മറ്റ് ചില ഇടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും ഹേമ മാലിനി എംപി പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടി പാർട്ടി അംഗീകരിച്ചുവെന്നും ഹേമമാലിനി പറഞ്ഞു.
പക്ഷെ ഉത്തര്‍പ്രദേശിലെ മഥുര പാര്‍ലമെന്‍റ് സീറ്റില്‍ നിന്നും ഹേമമാലിനി മൂന്നാം തവണയാണ് വിജയിച്ചത്. ഇക്കുറി കോണ്‍ഗ്രസിന്റെ മുകേഷ് ദംഗാറിനെ 2,93,407 വോട്ടുകള്‍ക്കാണ് ഹേമമാലിനി തോല്‍പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: