മുംബൈ: ബൈജൂസിന് വായ്പ നല്കിയ കൂടുതല്‍ കമ്പനികള്‍ യുഎസിലെ പാപ്പരത്വ കോടതിയെ സമീപിക്കുന്നു. ഈ കമ്പനികള്‍ ഗ്ലാസ് യുഎസ് ആസ്ഥാനമായ ലോണ്‍ ഏജന്‍സിയെ കേസ് ഏല്പിച്ചിരിക്കുകയാണ്. ബൈജൂസിന്റെ സബ്സിഡിയറി കമ്പനികളായ എപിക്, ഗ്രേറ്റ് ലേണിംഗ്, ടിങ്കര്‍, ഓസ്മോ എന്നീ കമ്പനികള്‍ക്കെതിരെയാണ് പാപ്പരത്വ കോടതിയെ സമീപിക്കുന്നത്. യുഎസിലെ ഡെലാവെയര്‍ കോടതിയെയാണ് സമീപിക്കുന്നത്. നേരത്തെ വേറെ ചില വായ്പാദാതാക്കളും ഈ കോടതിയെ സമീപിച്ചിരുന്നു. പ്രോസസ് വെഞ്ചേഴ്സ്, പീക് എക്സ് വി എന്നിവരാണ് ധനകാര്യ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.
2021ല്‍ ആല്‍ഫ എന്ന ബൈജൂസ് കമ്പനിക്ക് ടേം ലോണ്‍ നല്കിയ ശേഷമാണ് കമ്പനി തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. അവരുമായി അങ്ങേയറ്റം സഹകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഞങ്ങള്‍ അവരുമായി നല്ല രീതിയില്‍ സഹകരിക്കാന്‍ ശ്രമിച്ചു വായ്പ നല്കിയവര് പറയുന്നു. ആല്‍ഫയിലെ മൂന്ന് ഡയറക്ടര്‍മാരായ ബൈജൂ രവീന്ദ്രന്, അനുജന് റിജു രവീന്ദ്രന്, ബൈജൂ രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവര്‍ വായ്പ തിരിച്ചടക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും വായ്പനല്‍കിയ കമ്പനികള്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പുറമെ ഏകദേശം $533 million അവര്‍ എവിടേക്കൊ മാറ്റുകയും ചെയ്തു.
ഏകദേശം 120 കോടി ഡോളറിന്റെ ടേം ലോണാണ് കിട്ടാനുള്ളത്. ഇതിനായി 100ഓളം വിദേശ കമ്പനികളാണ് പാപ്പരത്വ കോടതിയെ സമീപിക്കുന്നത്. എപിക് എന്ന കമ്പനിയും ഉന്നതവിദ്യാഭ്യാസ പഠനത്തിന് സഹായിക്കുന്ന ഗ്രേറ്റ് ലേണിംഗും ബൈജൂസ് വിലക്ക് വാങ്ങിയ കമ്പനികളാണ്. 2021ലെ കോവിഡ് കാലത്ത് അതിശക്തമായ ഓണ്‍ലൈന്‍ പഠനാന്തരീക്ഷം ഉരുത്തിരിഞ്ഞപ്പോള്‍ വളര്‍ന്ന കമ്പനിയായിരുന്നു ബൈജൂസ്. അന്ന് 2200 കോടി ഡോളര്‍ ആസ്തിയുള്ള കമ്പനി പക്ഷെ കോവിഡിന് ശേഷം ലോകത്തില്‍ വലിയൊരു ഭാഗം ഓണ്‍ലൈന്‍ പഠനത്തില്‍ നിന്നും പിന്തിരിഞ്ഞതോടെ ബൈജൂസ് തകരുകയായിരുന്നു. വന്‍പ്രതീക്ഷകളോടെ വിലക്ക് വാങ്ങിയ എപികിനെയും ഗ്രേറ്റ് ലേണിംഗിനെയും വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലാണ് ബൈജൂസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: