കൊല്ലം: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കരുതലേകുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലാതായിട്ട് നാല് മാസം.
കേരളത്തില്‍ 14 ജില്ലകളിലായി 14 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് വേണ്ട താമസസൗകര്യം, കൗണ്‍സലിങ്, നിയമ സഹായം, വൈദ്യ സഹായം ഉള്‍പ്പെടെയുള്ളവ ഒരു കുടക്കീഴില് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2019ല്‍ സര്‍ക്കാര്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിച്ചത്.
24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശികയ്ക്ക് പുറമേ പ്രവര്‍ത്തിക്കുന്നതിനുള്ള ഫണ്ട് പോലും അനുവദിക്കുന്നില്ല. ഫോണ്‍, വൈദ്യുത ബില്‍, ഗ്യാസ് ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്‍ ജീവനക്കാര്‍ സ്വന്തം കൈയില്‍ നിന്ന് ചെലവഴിക്കേണ്ട സാഹചര്യവുമുണ്ട്. ഒരു സഖി സെന്ററില്‍ എട്ട് ജീവനക്കാരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: