തൃശൂര്‍: ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. കെ മുരളീധരന്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരന് അനുകൂലികളും ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിലാണ് വാഗ്വാദവും പിടിച്ചു തളളും ഉണ്ടായത്.
വെളളിയാഴ്ച വൈകിട്ട് ഡിസിസി സെക്രട്ടറി സജീവന് കുര്യച്ചിറയെ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായത്.
ഡിസിസി ഓഫീസിന്റെ താഴത്തെ നിലയില്‍ സജീവന് കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞ് എത്തിയതായിരുന്നു കെ മുരളീധരന് അനുകൂലികള്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയില്‍ ചേരിപ്പോരിന് കാരണം. തൃശൂരില്‍ ബിജെപിയുടെ സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: