കോട്ടയം: എക്സിറ്റ് പോള്‍ മുന്‍നിറുത്തി ബിജെപി ഓഹരിത്തട്ടിപ്പു നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ജിതിന് കെ ജേക്കബ് എന്നയാള്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വഴി പൊളിച്ചടുക്കുന്നു. രാഹുല്‍ ഗാന്ധിയെപ്പോലെ ഇങ്ങനെ സ്വയം അപഹാസ്യനാകുന്ന ഒരു രാഷ്ട്രീയക്കാരനെ കണ്ടിട്ടില്ലെന്നാണ് പോസ്റ്റ് വിലയിരുത്തുന്നത്.
എക്സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചു കയറി, അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മാര്‍ക്കറ്റ് തകര്‍ന്നു, അതുമൂലം കോടിക്കണക്കിനു നിക്ഷേപകര്‍ക്ക് പണം നഷ്ടമായി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ഇനി വസ്തുതകള്‍ നോക്കാം. എക്സിറ്റ് പോള്‍ ഫലം വന്ന ശേഷമുള്ള പ്രവൃത്തി ദിവസം ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചു. നിഫ്റ്റി 23307 വരെ ഉയരത്തില്‍ എത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മാര്‍ക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21300 വരെ താഴുകയും ചെയ്തു.
ഇന്ന് ഇപ്പോള്‍ ഇത് എഴുതുമ്പോള്‍ നിഫ്റ്റി സൂചിക 22930 ല്‍ ആണ്. അതായത് രണ്ട് ദിവസം കൊണ്ട് മാര്‍ക്കറ്റ് വീണ്ടും ശക്തി പ്രാപിച്ച് തിരികെ വന്നു.
എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് എക്സിറ്റ് പോള്‍ വന്നപ്പോള്‍ കുതിച്ചതും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തകര്‍ന്നടിഞ്ഞതും? ബിജെപി ഭരണം വീണ്ടും വരും എന്ന എക്സിറ്റ് പോള്‍ ഫലം നിക്ഷേപകര്‍ക്ക് ആവേശം നല്കി. ഇന്ത്യ വീണ്ടും സാമ്പത്തിക രംഗത്ത് കുതിക്കുമെന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകര്‍ക്ക് മനസിലായി. അതുകൊണ്ട് മാര്‍ക്കറ്റ് കുതിച്ചു കയറി.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോള്‍ അഴിമതിക്കാരും മതതീവ്രവാദികളും അടങ്ങുന്ന, രാഹുല്‍ ഗാന്ധി നയിക്കുന്ന മുന്നണി ഭരണം പിടിക്കും എന്ന് വിപണി സംശയിച്ചു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നു തരിപ്പണമാകുമെന്ന് സാമാന്യ ബോധം ഉള്ള ആര്‍ക്കും മനസിലാകും. അതാണ് നിക്ഷേപകര്‍ പരിഭ്രാന്തരായി സ്റ്റോക്കുകള്‍ വിറ്റത്.
തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വന്നപ്പോള്‍ നിക്ഷേപകര്‍ക്ക് ആശ്വാസമായി. കാരണം ‘ഹമാസ്’ മുന്നണി ഇന്ത്യ ഭരിക്കില്ല എന്ന് അവര്‍ക്ക് ബോധ്യമായി. അതോടെ വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് നിക്ഷേപകര്‍ തിരിച്ചു വന്നു.
എന്തുകൊണ്ടാണ് ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ വന്‍കിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ വന്‍ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുതിക്കുന്നു എന്നും, കോണ്‍ഗ്രസ് ഭരണത്തില്‍ വരുന്നു എന്ന് കേട്ടാല്‍ നിക്ഷേപകര്‍ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാന്‍ ഉള്ള മൂള രാഹുല്‍ ഗാന്ധിക്ക് ഇല്ലാതെ പോയി.
സ്വയം ട്രോള്‍ ചെയ്യുക ആണ് അദ്ദേഹം ചെയ്തത്.
രാഹുല്‍ ഗാന്ധി ഇന്ത്യ ഭരിക്കും എന്ന് കണ്ടാല്‍ ഇന്ത്യയില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് സ്റ്റോക്ക് മാര്‍ക്കറ്റിലെ തകര്‍ച്ച കാണിച്ചു തരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: