കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും കയ്യിലുണ്ടായിരുന്ന രാജ്യസഭാ സീറ്റ് കൂടി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷവും മൂലം പ്രതിസന്ധിയിലായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെയും ആധിയോടെയാണ് കാണുന്നത്. അവര്‍ക്ക് നിലവിലുള്ള 5 സീറ്റുകളില്‍ രണ്ടെണ്ണമെങ്കിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ നിലനിറുത്താനാവില്ലെന്ന് ലോക്സഭാ വോട്ടുനില വ്യക്തമാക്കുന്നു. അങ്ങിനെ വന്നാല്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം പോലും നഷ്ടമാവുന്ന വന്‍ പ്രതിസന്ധിയില്‍ പാര്‍ട്ടി അകപ്പെടും. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് എംഎല്‍എമാര്‍ ഉള്ളത്. പൂഞ്ഞാറില്‍ ജയരാജും കാഞ്ഞിരപ്പള്ളിയില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കലുമാണ്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വോട്ടുനിലയില്‍ പിന്നിലായിരുന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍പെട്ട കാഞ്ഞിരപ്പള്ളിയില്‍ 9800 വോട്ടിന്റെയും പൂഞ്ഞാറില്‍ 12610 വോട്ടിന്റെയും ഭൂരിപക്ഷം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കു കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വച്ച് വിലയിരുത്തുകയാണെങ്കില്‍ പൂഞ്ഞാറില്‍ 19394 വോട്ടും പൂഞ്ഞാറില്‍ 19346 വോട്ടും എല്‍ഡിഎഫിന് നഷ്ടമായി.
ഇടതുപക്ഷത്തേക്ക് മാറിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ ജയിച്ചു വരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി. എന്നാല്‍ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ അടുത്ത തവണ ആ പ്രതീക്ഷ അസ്ഥാനത്താവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: