Health

പ്രമേഹരോഗികൾ പഞ്ചസാരക്ക് പകരം ശര്‍ക്കരയും തേനും ഉപയോഗിക്കാമോ?

Published by

പഞ്ചസാരയ്‌ക്ക് പകരം പലരും ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും രക്തക്കുറവ് പരിഹരിക്കാനും ശർക്കര നല്ലതാണ്. എന്നാൽ പ്രമേഹ രോഗികൾ ഇത് പഞ്ചസാരയ്‌ക്ക് പകരമായി ഉപയോഗിക്കാമോ എന്നാണ് പലരുടെയും സംശയം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

എന്നാല്‍, ശര്‍ക്കരയുടെ ഗ്ലൈസെമിക് ഇൻഡക്സ് നില വളരെ കൂടുതലാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാരയെക്കാള്‍ ഭേദം ആണെങ്കിലും ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. കൂടാതെ തേൻ ഉപയോഗിക്കാമോ എന്നും പലർക്കും സംശയമുണ്ട്. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

തേനിന്റെ 70 ശതമാനം പ്രകൃതിദത്ത ഘടകങ്ങള്‍ നിര്‍മിക്കുന്നത് ഫ്രക്ടോസും ഗ്ലൂക്കോസും ആണ്. ഫ്രക്ടോസ് (40%), ഗ്ലൂക്കോസ് (30%), വെള്ളം, ധാതുക്കളായ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ചേര്‍ന്നതാണ് തേന്‍. കലോറിയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തേനിന്റെ ഗ്ലൈസെമിക് ഇൻഡക്സ് നില 60 മുതല്‍ 65 ആണ്. അതിനാല്‍ തേനിന്റെ ഉപയോഗം അളവില്‍ കൂടാതെ നോക്കാന്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ തേനും അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by