India

ഭഗവാൻ ശ്രീ കൃഷ്ണന്‍ ഭാരതത്തിൽ ജീവിച്ചിരുന്ന കാലത്തെ ചരിത്രപ്രധാനമായ പത്ത് സ്ഥലങ്ങൾ

Published by

മഥുരയില്‍ ജനിച്ച് വൃന്ദാവനത്തില്‍ വളര്‍ന്ന് ദ്വാരകയുടെ രാജാവായ ശ്രീകൃഷ്ണ ഭഗവാന്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവ് ഈ സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് രേഖകൾ കാണിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ് കുരുക്ഷേത്ര. മഹാഭാരത യുദ്ധം നടന്ന സ്ഥലം എന്നതിനേക്കാള്‍ ഭഗവാന്‍ ഗീതോപദേശം നല്‍കിയ സ്ഥലം എന്ന നിലയിലാണ് കുരുക്ഷേത്രത്തെ വിശ്വാസികള്‍ നോക്കി കാണുന്നത്. കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

01.വൃന്ദാവനം
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ് വൃന്ദാവനം. രാധാകൃഷ്ണ പ്രണയത്തിന് വേദിയാകാന്‍ ഭാഗ്യം ലഭിച്ച വൃന്ദാവന്‍ സ്‌നേഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ലോകത്തിന് മുമ്പില്‍ നില്‍ക്കുന്നത്.

02. നിധിവനം

ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാള്‍ മുതല്‍ വൃന്ദാവനത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മനോഹര ഉദ്യാനങ്ങളാണ് സേവ കുഞ്ജും നിധിവനവും. രാധയും മറ്റ് ഗോപികമാരുമായി ചേര്‍ന്ന് ശ്രീകൃഷ്ണന്‍ രാസലീലകള്‍ ആടിയത് സേവ കുഞ്ജിലാണന്നാണ് വിശ്വാസം. ഉദ്യാനത്തിനകത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം രാധയ്‌ക്കും കൃഷ്ണനും വേണ്ടിയുള്ളതാണ്.

03. മഥുര

മഥുരയിലെ ഏത് കാഴ്ചക്കെട്ടുകള്‍ക്കും ശ്രീകൃഷ്ണനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം കാണും. കല്‍തുറുങ്കില്‍ പിറവിയെടുത്ത ജഗന്നാഥന്റെ ജന്മസ്ഥാനത്ത് ഇന്നൊരു ക്ഷേത്രമാണുള്ളത്, ശ്രീകൃഷ്ണ ജന്മഭൂമിക്ഷേത്രം. നിഷ്ഠൂരനും തന്റെ മാതൃസഹോദരനുമായ കംസനെ വകവരുത്തിയതിന് ശേഷം അല്പസമയം വിശ്രമിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ് വിശ്രംഘട്ട്.

04. രംഗ് ഭൂമി
ശ്രീകൃഷ്ണന്‍ തന്റെ മാതുലനായ കംസനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട സ്ഥലമാണ് രംഗ് ഭൂമി. കംസനെ വധിച്ച് യുദ്ധം ജയിച്ച കൃഷ്ണന്‍ , കംസന്റെ തടവറയിലായിരുന്ന തന്റെ മാതാപിതാക്കളെ മോചിപ്പിച്ചു. ഇവരോടൊപ്പം തടവിലായിരുന്ന പിതാമഹന്‍ ഉഗ്രസേനനെ മോചിപ്പിക്കുകയും ദ്വാരകയുടെ സിംഹാസനം അദ്ദേഹത്തിന് തിരികെ നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

05. വിശ്രംഘട്ട്
മഥുരപട്ടണത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ദേവാലയങ്ങളില്‍ അധികവും വിശ്രംഘട്ടിലും അതിന് ചുറ്റുവട്ടത്തുമാണ്. ഇവിടത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പടിക്കെട്ടും ഇത് തന്നെയാണ്. കംസനെ വധിച്ച ശേഷം കൃഷ്ണന്‍ അല്പസമയം ധ്യാനനിരതനായി ഇവിടെ ഇരുന്നിട്ടുണ്ട് എന്നാണ് വിശ്വാസം.

06. ദ്വാരക
ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക. വത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക.

07. ഗോവര്‍ദ്ധന്‍

മഥുരയ്‌ക്കടുത്താണ് പ്രശസ്തമായ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഗോവര്‍ദ്ധന്‍. ഗോവര്‍ദ്ധനവുമായി ബന്ധപ്പെട്ട നിരവധി പുരാണകഥകളുണ്ട്. ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം.

08.  രാധാകുണ്ട്.

കാളയുടെ രൂപത്തില്‍ വന്ന അസിത എന്നുപേരുളള അസുരനെ കൊലപ്പെടുത്തിയ കൃഷ്ണനോട് ഭാരതത്തിലെ പുണ്യനദികളില്‍ പോയി കൈകഴുകി പാപമോചിതനാകാന്‍ രാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് ചിരിച്ച കൃഷ്ണന്‍ കാല്‍ അമര്‍ത്തിച്ചവിട്ടിയ സ്ഥലത്ത് ഉണ്ടായ ഉറവയാണ് രാധാകുണ്ട്. പുണ്യനദികളിലെ ജലം ഇവിടെ എത്തിയെന്നാണ് വിശ്വാസം.

09 കുരുക്ഷേത്ര
കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മില്‍ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്നത് കുരുക്ഷേത്രയില്‍ വച്ചാണ്. ഇതേ ഭൂമിയില്‍ വച്ചു തന്നെയാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവദ് ഗീത ഉപദേശിച്ച് കൊടുത്തതും.

10 ഗോകുല്‍
മഥുരയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ഗോകുല്‍ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഗോകുലം ഇവിടെയാണെന്നാണ് വിശ്വാസം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by