നേപ്പിള്‍സ്: വിഖ്യാത പരിശീലകന് ആന്റോണിയോ കോന്റെ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ പരിശീലകനായി നിയമിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇതിന് മുമ്പ് ഇറ്റാലിയന്‍ സീരി എ വമ്പന്മാരായ ഇന്റര്‍ മിലാനെ പരിശീലിപ്പിച്ചിരുന്ന കോന്റെ 2021ല്‍ പരസ്പര ധാരണയോടെ പിന്മാറുകയായിരുന്നു.
പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം ഹോട്ട്സ്പര്‍, ചെല്‍സിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2011 മുതല്‍ 2014 വരെ തുടരെ മൂന്ന് സീസണുകളില്‍ ഇറ്റിലി ക്ലബ്ബ് യുവെന്റസിന് സീരി എ കിരീടം നേടിക്കൊടുത്തു. 2016-17 സീസണില്‍ ചെല്‍സിയെ ഏറ്റെടുത്ത് ആദ്യ സീസണില്‍ തന്നെ ലീഗ് ടൈറ്റില്‍ ജേതാക്കളാക്കി. തൊട്ടടുത്ത സീസണില്‍ എഫ് എ കപ്പ് നേടിക്കൊടുത്തെങ്കിലും പ്രീമിയര്‍ ലീഗില്‍ ക്ലബ്ബ് അഞ്ചാമതായിപോയെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കി.
പിന്നീട് 2020-21 സീസണില്‍ ഇന്റര്മിലാന് സീരി എ ടൈറ്റില്‍ നേടിക്കൊടുത്തു. നീണ്ട 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് മിലാന് അക്കൊല്ലം സീരി എ കിരീടം നേടിയത്.
ഇടയ്ക്ക് കുറച്ചുകാലം ഇറ്റലി ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2014 മുതല്‍ 2016 യൂറോ കപ്പ് വരെയാണ് ഇറ്റലിയുടെ പരിശീലകനായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: