കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നല്‍കിയതിനാണ് പിഴ വിധിച്ചത്.
പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്.തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്കാന് പള്‍സര്‍ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇതല്ലെങ്കില്‍ മറ്റാരോ ജാമ്യാപേക്ഷ നല്കാന് സഹായം നല്‍കുന്നുണ്ട്.
മൂന്ന് ദിവസത്തിനകം ജാമ്യാപേക്ഷ നല്കുന്ന പ്രതിക്ക് പിഴ അടയ്ക്കാന്‍ സാമ്പത്തിക സ്ഥിതി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: