കോഴിക്കോട്: ആദ്യ ശ്രമത്തില്‍ നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഭിനവിന് അഭിനന്ദനപ്രവാഹം. നീറ്റ് യുജി ഫലത്തില്‍ ഓള്‍ ഇന്ത്യതലത്തില്‍ 720ല്‍ 720 മാര്‍ക്കാണ് അഭിനവ് നേടിയത്.
കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ചേവരമ്പലം അഭിരാമത്തില്‍ അഭിനവിനു ഇത് കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണ്. സ്വകാര്യസ്ഥാപനത്തില്‍ നിന്ന് നീറ്റ് പരിശീലനം നേടിയ അഭിനവ് മണിക്കൂറുകള്‍ പഠനത്തിനായി ചെലവഴിച്ചു. ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെ പഠനം നടത്തി. പരീക്ഷയടുത്തപ്പോള്‍ ഇത് 15 മണിക്കൂറാക്കി.
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ സലാലയിലായിരുന്നു ഒന്ന് മുതല്‍ പത്താം ക്ലാസുവരെ അഭിനവ് പഠിച്ചത്. പിന്നീട് ഹയര്‍സെക്കന്‍ഡറി പഠനത്തിനായി നാട്ടിലേക്ക് മടങ്ങി. ദേവഗിരി പബ്ലിക് സ്‌കൂളില്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥി ആയിരുന്നു. ദല്‍ഹി എയിംസില്‍ എംബിബിഎസ് പഠിക്കണമെന്നാണ് അഭിനവിന്റെ മോഹം. ദന്തഡോക്ടര്‍മാരായ ഡോ.സുനില്‍ പ്രസാദിന്റെയും ഡോ. വിനീതയുടെയും ഏക മകനാണ് അഭിനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: