തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റ്റുഡന്‍സ് കണ്സഷന് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും. വിദ്യാര്‍ത്ഥി കണ്സഷന് ഓണ്ലൈനാക്കുന്നതിനോടനുബന്ധിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കെഎസ്ആര്‍ടിസി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാപനങ്ങളുടെ ലോഗിന്‍ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റില്‍ കയറിയാല്‍ പട്ടിക കാണാം.
പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പട്ടികയില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ ഐഡി (ലിസ്റ്റില്‍ ഉള്ള സ്കൂളിന്റെ ഇ-മെയില്‍ വിലാസം ) ഉപയോഗിക്കണം. ഫോര്‍ഗോട്ട് പാസ്വേഡിലൂടെ പാസ്വേര്ഡ് റീസെറ്റ് ചെയ്ത് സ്കൂളിന്റെ ഇ മെയിലില്‍ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോര്‍ട്ടലിലൂടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാം.
പട്ടികയില്‍ ഇല്ലാത്ത സ്കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂള്‍ രജിസ്ട്രേഷന് / കോളേജ് രജിസ്ട്രേഷന് ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. കെഎസ്ആര്‍ടിസിയുടെ ഹെഡ് ഓഫീസില്‍ നിന്നും അനുമതി എസ് എം എസ് / ഇ മെയില്‍ ലഭിച്ചതിനു ശേഷം സ്ഥാപനങ്ങള്‍ക്ക് ലോഗിന്‍ ചെയ്ത് പോര്‍ട്ടലില്‍ കയറി നടപടികള്‍ പൂര്‍ത്തിയാക്കാം.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും [email protected] എന്ന ഇ – മെയിലില്‍ ബന്ധപ്പെടാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: