ആലപ്പുഴ: പറവൂരില്‍ ആഡംബര വീട് വാടകയക്കെടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റും വില്‍പ്പനയും. വാറ്റ് കേന്ദ്രത്തില്‍ ആലപ്പുഴ എക്സൈസ് റേഞ്ച് പാര്‍ട്ടിയും സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി റെയ്ഡ് നടത്തി 2000 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. വാറ്റുകേന്ദ്രം നടത്തിയ പുന്നപ്ര നോര്‍ത്ത് തൂക്കുകുളം രാരീരം അജേഷി (41)നെ അറസ്റ്റ് ചെയ്തു.
രണ്ടായിരം ലിറ്റര്‍ വാഷും, വാറ്റ് ഉപകരണങ്ങളും, 6,000 രൂപയുമാണ് പിടിച്ചെടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പറുടെയും സാന്നിദ്ധ്യത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ദിവസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. പ്രതിയെ അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിമുമ്പാകെ ഹാജരാക്കും. ആലപ്പുഴ എക്സൈസ് റേഞ്ചിലെ ഇന്‍സ്പെക്ടര്‍ എം.ആര്. മനോജും സംഘവും, ആലപ്പുഴ സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.കെ. അനില്‍ പ്രിവെന്റീവ് ഓഫീസര്‍ ജിജൂഷ് ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷെഫീക്ക്, അനില്‍കുമാര്‍, രതീഷ്എന്നിവരും, സര്‍ക്കിള്‍ പാര്‍ട്ടിയില്‍ അസി. എക്സൈസ് ഇന്‍സ്പെകടര്‍മാരായ എസ്. മധു, മനോജ്. വി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വര്‍ഗീസ് പയസ്, ആന്റണി എന്നിവരും പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ മദ്യ/മയക്ക് മരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങള്‍ 0477-2230182 / 9400069486 എന്നീ നമ്പരുകളില്‍ അറിയിക്കണം.
പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വ്യാപകമായി വാറ്റു ചാരായം എത്തിച്ചിരുന്നത് ഇവിടെ നിന്നാണെന്ന് വിവരം ലഭിച്ചിരുന്നു. യുവാക്കളെ കണ്ണികളായി ചേര്‍ത്താണ് വില്‍പ്പന നടത്തിയിരുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: