Kerala

11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമത്; നേമത്ത് 22613 വോട്ടിന്റെ ഭൂരിപക്ഷം; 8 ഇടത്ത്‌ രണ്ടാം സ്ഥാനം

കേരളത്തിന്റെ ഭരണം എന്നത് ബിജെപിക്ക് അപ്രാപ്യമല്ലെന്ന തിരിച്ചറിവാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നൽകുന്നത്

Published by

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ എങ്കിലും ബിജെപി നേടിയത് ചരിത്ര നേട്ടമാണ്. ആദ്യമായാണ് താമര ചിഹ്നത്തിൽ മത്സരിച്ച ഒരാൾ കേരളത്തിൽ നിന്നും ലോക്സഭയിലേക്കെത്തുന്നത്. അതിലുപരി ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്.തിരുവനന്തപുരം, ആറ്റിങ്ങൾ മണ്ഡലങ്ങൾ പതിനാറായിരത്തോളം വോട്ടുകൾക്ക് മാത്രമാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്.

കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692)്, ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി.
ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താന്‍ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളില്‍ മുന്നിലെത്തി. 2019 ല്‍ അത് 123 മണ്ഡലങ്ങളായിരുന്നു.

8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം
, കാസർഗോഡ്,  ഇവിടങ്ങളിലാണ് രണ്ടാമത് എത്തിയത്.

2016ല്‍ നേമത്ത് ഒന്നാമതും മറ്റ് ഏഴ് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തും 2021ല്‍ നേമം ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാമതെത്തിയതുമായിരുന്നു ബിജെപിയുടെ മുന്‍കാല വലിയ മുന്നേറ്റം.
2016ല്‍ നേമത്ത് ഒ രാജഗോപാല്‍ ജയിച്ചു. മഞ്ചേശ്വരം (കെ. സുരേന്ദ്രന്‍ 56781 ), കാസര്‍കോഡ്(രവീശ തന്ത്രി കുണ്ടാര്‍ 56120 ), വട്ടിയൂര്‍ക്കാവ് (കുമ്മനം രാജശേഖരന്‍ 43700 ), കഴക്കൂട്ടം (വി. മുരളീധരന്‍ 42732 ), ചാത്തന്നൂര്‍ (ബി.ബി. ഗോപകുമാര്‍ 33199 ), പാലക്കാട് (ശോഭ സുരേന്ദ്രന്‍ 40076 ), മലമ്പുഴ (സി. കൃഷ്ണകുമാര്‍ 46,157 ) എന്നീ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.

2021ല്‍ മഞ്ചേശ്വരം (കെ. സുരേന്ദ്രന്‍ 65013 ), കാസര്‍കോഡ് (കെ. ശ്രീകാന്ത് 50395 ), വട്ടിയൂര്‍ക്കാവ് (വിവി രാജേഷ് 39396 ), കഴക്കൂട്ടം (ശോഭാ സുരേന്ദ്രന്‍ 40193), ചാത്തന്നൂര്‍ (ഗോപകുമാര്‍ 42090), പാലക്കാട് (ഇ. ശ്രീധരന്‍ 50220 ), മലമ്പുഴ (സി. കൃഷ്ണകുമാര്‍ 50200 ), നേമം (കുമ്മനം രാജശേഖരന്‍ 51888 ), ആറ്റിങ്ങല്‍ (പി. സുധീര്‍38262 ) എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്‌

കേരളത്തിന്റെ ഭരണം എന്നത് ബിജെപിക്ക് അപ്രാപ്യമല്ലെന്ന തിരിച്ചറിവാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് നൽകുന്നത്. രണ്ടു വർഷം കഴിയുമ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാഞ്ഞു പിടിച്ചാൽ ബിജെപിക്ക് 20 സീറ്റുകൾ നിഷ്പ്രയാസം വിജയിക്കാനാകും എന്ന് ബിജെപി ക്യാമ്പുകൾ കണക്കുകൂട്ടുന്നു.മിക്ക മണ്ഡലങ്ങളിലും ഇരുപത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചു.

കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692)്, ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി.
ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താന്‍ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളില്‍ മുന്നിലെത്തി. 2019 ല്‍ അത് 123 മണ്ഡലങ്ങളായിരുന്നു.

ഇടതു വലതു മുന്നണികളിൽ കേന്ദ്രീകരിച്ച കേരള രാഷ്‌ട്രീയത്തിൽ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പെന്നാണ് കണക്കുകൾ പറയുന്നത് . 2024 ലെ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് തന്നെ താമര ചിഹ്നത്തിൽ ഇതാദ്യമായി ലോക്സഭയിലേക്ക് ഒരംഗത്തെ ജയിപ്പിക്കാനായതിന്റെ മാത്രം സന്തോഷത്തിലല്ല ബിജെപി ക്യാമ്പ്. വിജയത്തിനടുത്ത് വരെ എത്തിയ തിരുവനന്തപുരത്ത് 35 ശതമാനം വോട്ട് നേടി.

ആറ്റിങ്ങളിൽ 31 ശതമാനവും ആലപ്പുഴയിൽ 28 ശതമാനവും വോട്ട് നേടാനും ബിജെപി സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് നേടി. മാത്രമല്ല തൃശൂരിലും പത്തനംതിട്ടയിലുമടക്കം ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളും നേടാനായി. ന്യൂനപക്ഷ മേഖലയിലടക്കം വോട്ട് നേടാനായത് സംസ്ഥാനത്ത് അടിത്തറ ശക്തമാക്കാനായതെന്നാണ് വിലയിരുത്തൽ.

 

  • 🔹ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ട് വർദ്ധിച്ച മണ്ഡലങ്ങൾ.
    1. ആലപ്പുഴ
    2. തൃശ്ശൂർ
    3. ആലത്തൂർ
  • 🔸ബിജെപിക്ക് അര ലക്ഷത്തിലധികംവോട്ട് വർദ്ധിച്ച മണ്ഡലങ്ങൾ.
    1. ആറ്റിങ്ങൽ
    2. കൊല്ലം
    3. വയനാട്
    4. കണ്ണൂർ
    5. കാസർഗോഡ്
  • 🔹2019 നെ അപേക്ഷിച്ച് കേവലം 2 മണ്ഡലങ്ങളിൽ [പത്തനംതിട്ട, ചാലക്കുടി] ഒഴികെ എല്ലാ മണ്ഡലങ്ങളിലും വോട്ട് വർദ്ധിപ്പിക്കാൻ എൻഡിഎക്ക് സാധിച്ചു.
  • 🔸 UDF ന് 14 മണ്ഡലങ്ങളിൾ വോട്ട് ഗണ്യമായി കുറഞ്ഞു.
  • 🔹LDF ന് 15 മണ്ഡലങ്ങളിൾ വോട്ട് കുറഞ്ഞു.
  • 🟠 NDA
    ▪️2019 – 31,56,327 – 15.54 %
    ▪️2024 – 38,37,003 – 19.20 %
    [6,80676 വോട്ടിന്റെ വർദ്ധന]
  • 🔵 UDF
    ▪️2019 – 96,04,326 – 47.28 %
    ▪️2024 – 90,18,752 – 45.14 %
    [5,85,574 വോട്ടിന്റെ കുറവ്]
  • 🟣 LDF
    ▪️2019 – 71,24,336 – 35.08 %
    ▪️2024 – 66,65,369 – 33.36 %
    [4,58,967 വോട്ടിന്റെ കുറവ് ]
  • 🔺ബിജെപി ഒന്നാം സ്ഥാനത്തെത്തിയ 11 നിയമസഭാ മണ്ഡലങ്ങൾ.
    1. നേമം
    2. കഴക്കൂട്ടം
    3. വട്ടിയൂർക്കാവ്
    4. ആറ്റിങ്ങൽ
    5. കാട്ടാക്കട
    6. തൃശ്ശൂർ
    7. ഒല്ലൂർ
    8. നാട്ടിക
    9. ഇരിങ്ങാലക്കുട
    10. പുതുക്കാട്
    11. മണലൂർ
  • 🔻ബിജെപി രണ്ടാം സ്ഥാനത്തെത്തിയ 8 നിയമസഭാ മണ്ഡലങ്ങൾ.
    1. തിരുവനന്തപുരം
    2. കോവളം
    3. നെയ്യാറ്റിൻകര
    4. ഹരിപ്പാട്
    5. കായംകുളം
    6. പാലക്കാട്
    7. മഞ്ചേശ്വരം
    8. കാസർഗോഡ്
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by