ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പില്‍ കരുത്തര്‍ തമ്മില്‍ ഏറ്റുമുട്ടിയ ഇത്തവണത്തെ ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്ക തീര്‍ത്തും ഏകപക്ഷീയമായി കവര്‍ന്നെടുത്തു. പേസ് ബൗളര്‍ ആന്റിച്ച് നോര്‍ജെയുടെ ബൗളിങ് മികവാണ് ലങ്കന്‍ ബാറ്റിങ്നിരയുടെ കടപുഴക്കിയത്. നാല് ഓവര്‍ എറിഞ്ഞ താരം വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മത്സരത്തിലെ വഴിത്തിരിവായത്.
ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ അപകടകാരിയായ കുസാല്‍ മെന്‍ഡിസ്(19), കമിന്ദു മെന്‍ഡിസ്(11) എന്നിവരുടെ വിക്കറ്റുകള്‍ നേടി നോര്‍ജെ തുടക്കത്തിലേ അധിപത്യം നേടിക്കൊടുത്തു. പിന്നീട് പൊരുതിക്കയറുമെന്ന് തോന്നിച്ച ആഞ്ചെലോ മാത്യൂസിനെയും മടക്കിക്കൊണ്ട് നോര്‍ജെ ദക്ഷിണാഫ്രിക്കന്‍ ആധിപത്യം സമ്പൂര്‍ണമാക്കി. നാല് ലങ്കന്‍ ബാറ്റര്‍മാരാണ് മത്സരത്തില്‍ പൂജ്യത്തിന് പുറത്തായത്. കുസാല്‍ മെന്‍ഡിസ് ആണ് ഇന്നിങ്സിലെ ടോപ് സ്കോറര്‍. 19.1 ഓവര്‍ കളിച്ച ടീം 77 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മത്സരത്തില്‍ കാഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: