ലണ്ടന്‍: ബ്രിട്ടനില്‍ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം കുറയ്ക്കുന്നതിന് പദ്ധതികളുമായി മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി .ബ്രിട്ടനിലെ കുടിയേറ്റം അടുത്ത കാലത്ത് കൂടിയതിനെ തുടര്‍ന്ന് നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ ജനരോഷം ഏറിയിരുന്നു.
ഈ സാഹചര്യത്തിലാണ് കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെ ജന പിന്തുണയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കും എന്നാണ് ലേബര്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
പുതിയ നീക്കത്തിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷക വിലയിരുത്തുന്നത്. കുടിയേറ്റം ബ്രിട്ടിഷ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്ന തിരിച്ചറിവിലാണ് ബ്രിട്ടനിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും. പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തില്‍ അനധികൃത കുടിയേറ്റങ്ങള്‍ക്ക് എതിരായി കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നുവെങ്കിലും അതൊന്നും ഫലം ചെയ്യുന്നില്ലെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: