ലഖ്നൗ: ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠി മണ്ഡലം ഇക്കുറിയും വിചിത്രമായ ഫലമാണ് പുറത്തുകൊണ്ടുവരുന്നത്. 2014ല്‍ രാഹുല്‍ ഗാന്ധിയെ തുണയ്ക്കുകയും 2019ല്‍ സ്മൃതി ഇറാനിയെ തുണയ്ക്കുകയും ചെയ്ത മണ്ഡലം ഇക്കുറി അത്രയ്ക്ക് പ്രശസ്തനല്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയിലേക്ക് ചായുകയാണ്. ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ മാറിനിന്ന ഈ മത്സരത്തില്‍ ഗാന്ധികുടുംബവുമായി ഏറെക്കാലമായി അടുപ്പമുള്ള കിഷോരി ലാല്‍ ശര്‍മ്മയായിരുന്നു സ്ഥാനാര്‍ത്ഥി. തീരെ അപ്രശസ്തനും ദുര്‍ബലനുമായ ഈ സ്ഥാനാര്‍ത്ഥിക്കെതിരെ ജയം അനായാസമാകുമെന്ന പ്രവചനങ്ങളുണ്ടായിരുന്നു.
ഇവിടെ സ്മൃതി ഇറാനി 1,39,450 വോട്ടുകള്‍ക്ക് പിന്നിലാണ്. ഒരാളെ രണ്ട് തവണ തുണയ്ക്കില്ലെന്ന് പ്രഖ്യാപിക്കുന്ന രീതിയിലാണ് അമേഠിമണ്ഡലത്തിന്റെ പ്രതികരണം. പൊതുവേ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരമ്പരാഗതമണ്ഡലങ്ങളില്‍ പിന്തുണ കുറഞ്ഞിട്ടുണ്ട്. അത് പൊതുവേ ബിജെപി പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു.
2014ല്‍ രാഹുല്‍ ഗാന്ധിയ്ക്ക് 46 ശതമാനവും സ്മൃതി ഇറാനിക്ക് 34.39 ശതമാനവും ലഭിച്ചിരുന്നു. 2019ലാകട്ടെ, സ്മൃതി ഇറാനിക്ക് 49 ശതമാനവും രാഹുല്‍ഗാന്ധിയ്ക്ക് 43 ശതമാനം വോട്ടുകളേ കിട്ടിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: