സുരേഷ് ഗോപി അക്കൗണ്ട് തുറക്കുക ബാങ്കിലാണ് എന്ന് കെ. മുരളീധരന്‍ പരിഹസിച്ച് മണിക്കൂറുകള്‍ക്കകമാണ് സുരേഷ് ഗോപി റെക്കോഡ് ഭൂരിപക്ഷത്തിന് തൃശൂരില്‍ വിജയം ഉറപ്പിച്ചത്. ഏകദേശം 72088 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി ജയിച്ചത്. മത്സരത്തിലുടനീളം സുരേഷ് ഗോപി മുന്നിലായിരുന്നുവെങ്കില്‍ മൂന്നാം സ്ഥാനത്തായിരുന്നു മുരളീധരന്‍ എപ്പോഴും.
വി.എസ്. സുനില്‍കുമാറായിരുന്നു രണ്ടാം സ്ഥാനത്ത്. സുരേഷ് ഗോപിയുടെ വിജയത്തിന് സിപിഎമ്മിനെ മാത്രമല്ല, കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തണമെന്നായിരുന്നു സുനില്‍ കുമാറിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ച്ചയ്‌ക്ക് കാരണമെന്താണെന്ന് പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
ഇതിന് പിന്നാലെ രാജ് മോഹന്‍ ഉണ്ണിത്താന്‍ കുറെക്കൂടി വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു. കെ. മുരളീധരന്റെ വോട്ട് ചോര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. കെ. മുരളീധരന് കിട്ടേണ്ട വോട്ടുകള്‍ കിട്ടിയിട്ടില്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. സുരേഷ് ഗോപിയ്‌ക്കാകട്ടെ തീരദേശത്ത് നിന്നും ധീവരവോട്ടുകള്‍ ധാരാളമായി കിട്ടിയിട്ടുമുണ്ട്. ആ മേഖലയില്‍ നല്ല സ്വാധീനമുള്ള നേതാവാണ് ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായി പ്രതാപനെ തീരുമാനിക്കുകയും അദ്ദേഹം ചുമരെഴുത്ത് വരെ നടത്തി മുന്നേറുകയും ചെയ്യുന്നതിനിടയിലാണ് കെ. മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് ടി.എന്‍.പ്രതാപന്‍ പക്ഷത്തില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക