മുംബൈ : മഹാരാഷ്‌ട്രയിൽ വ്യോമ സേനാ വിമാനം തകർന്നു വീണു. വ്യോമസേനയുടെ സുഖോയ് എസ്.യു 30 എംകെഐ വിമാനം ആണ് തകർന്ന് വീണത്. മഹാരാഷ്‌ട്രയിലെ നാസികിൽ ആണ് സംഭവം. പൈലറ്റുമാർ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
നാസികിലെ ഷിരസഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. സാങ്കേതിക തകരാർ ആണ് വിമാനം തകരാൻ കാരണം എന്നാണ് സൂചന. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് മുമ്പ് പൈലറ്റും സഹ പൈലറ്റും സുരക്ഷിതരായി പുറത്തേക്ക് കടന്നു.
ഷിരസാവ് ഗ്രാമത്തിന് സമീപമുള്ള വയലിലാണ് സുഖോയ് തകർന്നുവീണത്. നാസികിലെ ഒസാറിൽ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. പരീക്ഷണപ്പറക്കലിനിടെയായിരുന്നു വിമാനം തകർന്നത് എന്നാണ് വിവരം. പോലീസും മെഡിക്കൽ സംഘവും എത്തി പൈലറ്റുമാർക്ക് വൈദ്യസഹായം നൽകി. ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: