ന്യൂദല്‍ഹി: ജനവിധി അറിയാനുള്ള കാത്തിരിപ്പിന്റെ അവസാന മണിക്കൂറിലാണ് രാജ്യം. ഭാരതത്തിന്റെ ഗതി നിര്‍ണയിക്കുന്ന സുപ്രധാന വിധിയാണ് ഇന്ന് പുറത്തു വരിക. അതുകൊണ്ടുതന്നെ ലോകവും വിധിയറിയാന്‍ കാത്തിരിപ്പാണ്. 12ന് മുമ്പ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കണം.
റിക്കാര്‍ഡ് സീറ്റുകളുമായി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ് ബിജെപിയും എന്‍ഡിഎയും. പുറത്തു വന്ന എക്സിറ്റ് പോളുകള്‍ ഇതിന് അടിവരയിടുന്നു. 2014ല്‍ 282 സീറ്റും 2019ല്‍ 303 സീറ്റുമാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. ഇത്തവണ അത് 370ലേക്ക് ഉയര്‍ത്തി ഹാട്രിക് വിജയം കൈവരിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 295 സീറ്റു നേടി വിജയിക്കുമെന്ന വിലയിരുത്തലിലാണ് ഇന്‍ഡി മുന്നണി. 2014ല്‍ 44, 2019ല്‍ 52 സീറ്റാണ് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന് ലഭിച്ചത്. രണ്ടു വര്‍ഷവും പ്രതിപക്ഷ നേതൃസ്ഥാനം പോലും നേടാന്‍ സാധിച്ചിരുന്നില്ല.
മാര്‍ച്ച് 16ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍, ഒന്നു മുതല്‍ ഏഴു വരെ ഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ 75 ദിവസത്തെ കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളില്‍ 542ലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 66.14%, രണ്ടാംഘട്ടം 66.71%, മൂന്നാംഘട്ടം 65.68%, നാലാംഘട്ടം 69.16%, അഞ്ചാംഘട്ടം 62.20%, ആറാം ഘട്ടത്തില്‍ 63.37%, ഏഴാം ഘട്ടത്തില്‍ 63.88% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇന്നാണ്.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോ
സ്റ്റല്‍ വോട്ടുകളും പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും. https://results.eci.gov.in എന്ന വെബ്സൈറ്റിലും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലും വിവരങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: