ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 150 കളക്ടര്‍മാരെ സ്വാധീനിക്കാനായി വിളിച്ചുവരുത്തിയെന്ന ആരോപണം തെളിയിക്കാന്‍ കഴിയാതെ എ.ഐ.സിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. എന്നാല്‍ ഇക്കാര്യത്തില്‍ അധിക സമയം അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. തെളിവുണ്ടെങ്കില്‍ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് പറയണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
അമിത് ഷാ ജില്ലാ മജിസ്ട്രേറ്റുമാരുമായും കളക്ടര്‍മാരുമായും റിട്ടേണിംഗ് ഓഫീസര്‍മാരുമായും ബന്ധപ്പെട്ടുവെന്നും ഇത് നഗ്‌നവും ധിക്കാരപരവുമായ ഭീഷണിയാണെന്നും ‘ ജയറാം രമേശ് ആരോപിച്ചിരുന്നു. ആരോപണം ശ്രദ്ധയില്‍പ്പെട്ടതോടെ വിശദാംശങ്ങള്‍ ഞായറാഴ്ച വൈകുന്നേരം 7 മണിക്കകം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
‘ആര്‍ക്കെങ്കിലും ജില്ലാ മജിസ്ട്രേറ്റുമാരെയെല്ലാം സ്വാധീനിക്കാന്‍ കഴിയുമോ? ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഏത് ജില്ലാ മജിസ്ട്രേറ്റിനെ സ്വാധീനിച്ചുവെന്ന് പറയണം, ഞങ്ങള്‍ അവരെ ശിക്ഷിക്കും. വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് പറയണം.’ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ജയറാം രമേശിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: