ബെംഗളൂരു: ബെംഗളൂരുവില്‍ റേവ് പാര്‍ട്ടിയിലും മയക്കുമരുന്ന് വില്‍പ്പനയിലും പങ്കെടുത്തതിന് തെലുങ്ക് നടി ഹേമയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും തൃപ്തികരമായ ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ഹേമയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇന്ന് ഹേമയടക്കം എട്ടുപേരെയാണ് നോട്ടീസ് നല്കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
മേയ് 22 ലാണ് ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 86 പേര് മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. മിന്നല്‍ റെയ്ഡിനിടെയാണ് നടിയടക്കമുള്ളവര്‍ കുടുങ്ങിയത്.
നടി ഹേമ ഉള്‍പ്പെടെ 86 പേര് മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.. പാര്‍ട്ടിയില്‍ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി എഫ്ഐആറില്‍ പറയുന്നു. പരിശോധനയില്‍ 59 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകള്‍ പോസിറ്റീവായി. മൊത്തത്തില്‍, 103 വ്യക്തികളില്‍ 86 പേര് മയക്കുമരുന്ന് ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തിയത്.
14.40 ഗ്രാം എംഡിഎംഎ ഗുളികകള്‍, 1.16 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകള്‍, ആറ് ഗ്രാം ഹൈഡ്രോ കഞ്ചാവ്, അഞ്ച് ഗ്രാം കൊക്കെയ്ന്‍, കൊക്കെയ്ന്‍ പുരട്ടിയ 500 രൂപ നോട്ട്, ആറ് ഗ്രാം ഹൈഡ്രോ ഗഞ്ച, അഞ്ച് മൊബൈല്‍ ഫോണുകള്‍, രണ്ട് വാഹനങ്ങള്‍ എന്നിവ അന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
കോണ്‍ കാര്‍ഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: