ബാര്‍ബഡോസ് : ടി20 ലോകകപ്പില്‍ ഒമാനും നമീബിയയും തമ്മിലുളള മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് സൂപ്പര്‍ ഓവറില്‍.ഒരു ഘട്ടത്തില്‍ ഒമാന്‍ വിജയിക്കുമെന്ന് കരുതിയ മത്സരമാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ നമീബിയ ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 109 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നമീബിയയും ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് നേടിയത്.ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സ് നേടി. തുടര്‍ന്ന് മറുപടി ബാറ്റിംഗില്‍ ഒമാന്‍ 10 റണ്‍സേ നേടാനായുളളൂ.
സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഡേവിഡ് വീസയും നേരത്തെ നാല് വിക്കറ്റെടുത്ത റൂബന്‍ ട്രംപ്ള്‍മാനുമാണ് നമീബിയന്‍ ടീമിന് തുണയായത്.മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത ഡേവിഡ് വീസ സൂപ്പര്‍ ഓവറില്‍ നസീം ഖുഷിയെ പുറത്താക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സെടുക്കവെ എല്ലാ വിക്കറ്റും നഷ്ടമായി . നമീബിയ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നമീബിയയ്ക്കായി ഡേവിഡ് വീസും ഇറാസ്മസും ചേര്‍ന്ന് 21 റണ്‍സെടുത്തപ്പോള്‍ നസീം ഖുഷിയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഒമാന്‍ പത്ത് റണ്‍സെടുക്കാനാണ് കഴിഞ്ഞത്. ആദ്യ അഞ്ച് പന്തുകളില്‍ നാലു റണ്‍സാണ് ഡേവിഡ് വീസ സൂപ്പര്‍ ഓവറില്‍ നല്‍കിയത്. ഒരു വിക്കറ്റ് വീഴ്ത്തി ക്രീസിലുള്ള അക്വീബിനെയും സീശന്‍ മഖ്സൂദിനെയും സമര്‍ദ്ദത്തിലുമാക്കി വിജയം ഉറപ്പിക്കുന്നതാണ് കണ്ടത്. അവസാന പന്ത് അക്വിബ് സികസടിച്ചെങ്കിലും ജയത്തിലേക്ക് എത്തില്ലായിരുന്നു. നമീബിയ നേടിയ 21 റണ്‍സ് ടി20 ലോകകപ്പ് ചരിത്രത്തില്‍ സൂപ്പര്‍ ഓവറിലെ ഏറ്റവും കൂടിയ സ്കോറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: