Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്വിനിയായ മണ്ഡോദരി

അഹല്ല്യയെയും മണ്ഡോദരിയെയും സീതാദേവിയ്‌ക്ക് തുല്യരായാണ് പുരാണപഠിതാക്കള്‍ കണ്ടിരുന്നത്.

വി.എസ്. ബാലകൃഷ്ണപിള്ള by വി.എസ്. ബാലകൃഷ്ണപിള്ള
Jun 3, 2024, 07:00 am IST
in Samskriti

”അഹല്ല്യ, ദ്രൗപതി, സീത
താര, മണ്ഡോദരി തഥാ
പഞ്ചകന്യ സ്മരേനിത്യം
മഹാപാതക നാശനം”

കഴിഞ്ഞ തലമുറയിലെ കേരളീയ കുടുംബിനിമാര്‍ പ്രഭാതകീര്‍ത്തനമായി ചൊല്ലിയിരുന്ന പദ്യമാണിത്. അഹല്ല്യ, ദ്രൗപതി, സീത, താര, മണ്ഡോദരി എന്നിവര്‍ അഞ്ചുപേരും പ്രാതസ്മരണീയരായിരുന്നു നമുക്ക്. എന്നാല്‍ സീതയൊഴിച്ച് മറ്റാരെയും ഇന്നു ബഹുമാനിക്കുന്നില്ല. എന്നാല്‍ അഹല്ല്യയെയും മണ്ഡോദരിയെയും സീതാദേവിയ്‌ക്ക് തുല്യരായാണ് പുരാണപഠിതാക്കള്‍ കണ്ടിരുന്നത്. അസുരശില്പിയായ മയന്റെ മകളാണ് സുന്ദരിയായ മണ്ഡോദരി.

ഒരിക്കല്‍ മയനും മകളും കൂടി ദേവമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ത്രൈലോക്യ വിജയിയായ രാവണന്‍ വഴിതടഞ്ഞു ചോദിച്ചു: ”ശില്പിവര്യാ, അങ്ങയുടെ യാത്ര എങ്ങോട്ടാണ്? ആരാണ് ഈ സുന്ദരി?

മയന്‍ പറഞ്ഞു, ”ഞാന്‍ മകള്‍ക്ക് വരനെത്തേടി പോവുകയാണ്. ഇവള്‍ക്ക് അനുരൂപനായ വരനെ എവിടെ കിട്ടും?” അതിനു രാവണന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ പുലസ്ത്യ പുത്രനായ രാവണനാണ്. ഈ ത്രിലോകത്തില്‍ എന്നെ പരാജയപ്പെടുത്താന്‍ ആരുമില്ല. അതിനാല്‍ അങ്ങയുടെ മകളെ എനിക്കു തരൂ.”

തേടിയ വള്ളി കാലില്‍ചുറ്റിയ പോലെ മയന്‍ സന്തോഷിച്ചു. പക്ഷേ മയന്‍ രാവണനു മുന്നില്‍ ഒരു വ്യവസ്ഥ വച്ചു. ”ജന്മംകൊണ്ടും ധര്‍മ്മംകൊണ്ടും സുചരിതയാണ് എന്റെ മകള്‍. കാമചാരിയായ അങ്ങ് എന്റെ മകളുടെ ഇഷ്ടത്തിന് ജീവിക്കാമെന്ന് സത്യം ചെയ്താല്‍ മാത്രമേ ഞാന്‍ മകളെ തരൂ.” മയന്റെ നിബന്ധന രാവണന്‍ സമ്മതിച്ചു. അങ്ങനെ മണ്‌ഡോദരി രാവണ ഭാര്യയായി.

പ്രകൃതിശക്തികളെപ്പോലും രാവണന്‍ ചൊല്‍പ്പടിക്ക് നിര്‍ത്തിയിരുന്നു. എന്നാല്‍, മണ്ഡോദരി അതിലൊന്നും അഹങ്കരിച്ചില്ല. വിശ്വവിജയിയായ രാവണന്‍ ത്രിഭുവനത്തിലും ഒരാളെയേ ഭയപ്പെട്ടിരുന്നുള്ളൂ. അത് കൃശാംഗിയായ മണ്ഡോദരിയെ ആയിരുന്നു. അതായിരുന്നു മണ്‌ഡോദരിയുടെ പതിവ്രത്യശക്തി.

അമിതമായ ഐശ്വര്യത്തിന്റെ ഫലമായി ലങ്ക മദോന്മത്തരുടെ രാജ്യമായപ്പോള്‍ ലങ്കാലക്ഷ്മി മണ്ഡോദരിയുടെ രൂപത്തില്‍ ധര്‍മ്മദേവതയായി ആ നഗരത്തെ രക്ഷിക്കാന്‍ കാരണം ഇതാണ്. ലങ്കയിലെ അരമന അവര്‍ക്ക് അധീനമാണെങ്കിലും മണ്ഡോദരി രാജ്യകാര്യങ്ങളിലൊന്നും ഇടപെട്ടില്ല. പക്ഷേ അവിടെ അനീതികള്‍ നടക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടാണ് ബലാല്‍ക്കാരമായി കൊണ്ടുവന്ന സീതാദേവിയെ രാവണന്‍ അശോകവനിയില്‍ ഒളിപ്പിച്ചത്.

പക്ഷേ അവിടെയും മണ്ഡോദരിയുടെ സൂക്ഷമദൃഷ്ടി ചെന്നെത്തി. ഉപദേശവും വിനയവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ രാവണനെ ശാസിച്ചു. അതിനാലാണ് രാവണന്‍ ഒരുപ്രകാരവും സീതയെ ഉപദ്രവിക്കാന്‍ തുനിയാതിരുന്നത്. സീതയെപ്പോലെ സുചരിതയും സാധ്വിയും പതിവ്രതയുമായ മണ്ഡോദരി എന്നും നമുക്ക് പാദസ്മരണീയ ആയിരിക്കട്ടെ.
(അവലംബം: കമ്പരാമായണം)

Tags: 'Kamba Ramayanam'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദി കമ്പരാമായണം കേട്ടു; കമ്പാര്‍ ആദ്യം പാടിയ അതേവേദിയിലിരുന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.